ജലവിതരണ പൈപ്പ് പൊട്ടി റോഡ് തകർന്നു.

മുണ്ടക്കയം : മുണ്ടക്കയം – കൂട്ടിക്കൽ പാതയിൽ താന്നി വളവിന് സമീപമാണ് ജലവിതരണ വകുപ്പിന്റെ പൈപ്പുകൾ പൊട്ടി റോഡ് തകർന്നത്.

മുണ്ടക്കയം കൂട്ടിക്കൽ ഇളംകാട് വാഗമൺ പാതയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ടാറിംഗ് നടത്തി ഒരു വർഷം പിന്നിടും മുൻപേ നിരവധി തവണയാണ് ഈ ഭാഗത്ത് ജലവിതരണ പൈപ്പുകൾ തകർന്ന് റോഡ് നശിക്കുന്നത്.

മുണ്ടക്കയം ബൈപാസിലെ പമ്പ് ഹൗസിൽ നിന്നും ചെളിക്കുഴി പാലേമ്പലം മുകളിലെ ടാങ്കിൽ എത്തിക്കുന്ന ‘ജലം ഇവിടെ നിന്നാണ് മറ്റ് മേഖലയിലെ വീടുകളിൽ എത്തിക്കുന്നത്.

ജലവിതരണ ലൈനിലെ ഹൈ പ്രഷർ മൂലമാണ് മുണ്ടക്കയം കൂട്ടിക്കൽ റോഡിനെ കുറുകുയുള്ള പൈപ്പുകൾ പതിവായി പൊട്ടി ജലം പാഴാക്കുന്നത് ഒപ്പം റോഡും തകരുന്നതും.

വിതരണലൈനുകളിൽ പ്രഷർ നിയന്ത്രക്കാനുള്ള വാൽവുകളുടെ അഭാവവും കാലപ്പഴക്കം ചെന്ന പൈപ്പുകൾ ഉപയോഗിച്ചിരിക്കുന്നതാണ് പൈപ്പ് പൊട്ടൽ പതിവാകാൻ കാരണം. ഈ ഭാഗത്ത് പൈപ്പ് പൊട്ടലും റോഡ് തകരലും പതിവായിട്ടും ശാശ്വത പരിഹാരം കാണാത്തത് ജലവിതരണ വകുപ്പിൻ്റെ കടുത്ത അനാസ്ഥയെന്ന് ആരോപണം ഉയരുന്നുണ്ട്.

error: Content is protected !!