എകെജെഎം സ്‌കൂളിൽ പൂർവ വിദ്യാർഥി സംഘടനയുടെ നേതൃത്വത്തിൽ നടത്തുന്ന മെഡിക്കൽ ക്യാമ്പ് ഒക്ടോബർ 15 ന്.

കാഞ്ഞിരപ്പള്ളി : എ കെ ജെ എം സ്‌കൂൾ പൂർവ വിദ്യാർഥി സംഘടനയുടെ (FSA) നേതൃത്വത്തിൽ ഒക്ടോബർ 15 ശനിയാഴ്ച എ കെ ജെ എം സ്കൂളിൽ ASTER LABS – Medicity യുടെ മെഡിക്കൽ -ഹെൽത്ത് ചെക്കപ്പ് ക്യാമ്പ് നടത്തപ്പെടുന്നു. ക്യാമ്പിൽ വിദഗ്ദ്ധ ഡോക്ടറുടെ സേവനം സൗജന്യമായിരിക്കുന്നതിനൊപ്പം ഗ്ളൂക്കോസ്, കൊളെസ്ട്രോൾ ടെസ്റ്റുകളും കൺസൾറ്റേഷനും തികച്ചും സൗജന്യമാണ് . കൂടാതെ മറ്റ് എല്ലാ പ്രധാനപ്പെട്ട ടെസ്റ്റുകളും 50 – 60% ഡിസ്‌കൗണ്ടിൽ ജനങ്ങൾക്ക് ലഭ്യമാണ് . Liver Function Test, Thyroid Profile,
Kidney Function Test, Lipid Profile,HbA1C, D – Dimer Test എന്നിവ 50 -60 % ഡിസ്‌കൗണ്ടിൽ പരിശോധിക്കാവുന്നതുമാണ്.

ശനിയാഴ്ച രാവിലെ 8 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും . COVID -19 ന്റെ പശ്ചാത്തലത്തിൽ ഈ മെഡിക്കൽ ക്യാമ്പ് സാധാരണക്കാർക്ക് ഏറെ പ്രയോജനകരം ആയിരിക്കുമെനിന്നും, ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തണം എന്നും FSA യുടെ സെക്രട്ടറി ബോണി പള്ളിവാതുക്കൽ പറഞ്ഞു.

error: Content is protected !!