ഓപ്പറേഷൻ യെല്ലോയുടെ ഭാഗമായി നടന്ന പരിശോധനയിൽ റേഷൻ കാർഡിൽ അനർഹരെ കണ്ടെത്തി

കാഞ്ഞിരപ്പള്ളി : കോട്ടയം ജില്ലാ സപ്ലൈ ഓഫീസർ വി. ജയപ്രകാശിന്റെ നേതൃത്വത്തിൽ ചിറക്കടവ് പഞ്ചായത്തിൽ നടന്ന പരിശോധനയിൽ അനർഹമായി മുൻഗണന കാർഡുകൾ കൈവശം വെച്ചിരിക്കുന്നത് കണ്ടെത്തി .അന്ത്യോദയ (മഞ്ഞ ) 0 1 , മുൻഗണന (റോസ്) 2 സബ്സിഡി (നീല 0 1 ) എന്നിവയാണ് കണ്ടെത്തിയത് .

വാഹനം ഉള്ളവരും, സൈനീകനായി ജോലി, സഹകരണ ബാങ്കിൽ ജോലി ഉള്ളവരെ കണ്ടെത്തി പൊതുവിഭാഗത്തിലേക്കു മാറ്റി. തുടർന്നുള്ള ദിവസങ്ങളിൽ എല്ലാ പഞ്ചായത്തുകളിൽ വീട് കയറി പരിശോധന നടത്തുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ റ്റി .ജി സത്യപാൽ അറിയിച്ചു. ഇന്നത്തെ പരിശോധനയിൽ 4919 / – രൂപ ഫൈനായി ഈടാക്കി. റേഷനിങ് ഇൻസ്‌പെക്ടർമാരായ പി വി സജീവ്കുമാർ, സയർ ടി , രശ്മി ടി ബി എന്നിവർ പരിശോധനയിൽ പങ്കെടുത്തു

error: Content is protected !!