ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന കാൽനട പ്രചരണ ജാഥ 15 ന്
കാഞ്ഞിരപ്പള്ളി : തൊഴിലില്ലായ്മക്കെതിരെയും, മതനിരപേക്ഷ ഇന്ത്യക്കായും യുവജന മുന്നേറ്റം എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി നവം. 3 ന് നടത്തുന്ന പാർലമെന്റ് മാർച്ചിന്റെ പ്രചരണാർഥം കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ സംഘടിപ്പിക്കും.
ബ്ലോക്ക് സെക്രട്ടറി ബി.ആർ. അൻഷാദ് ക്യാപ്റ്റനും, പ്രസിഡണ്ട് അഡ്വ.എം.എ.റിബിൻ ഷാ മാനേജരും, ട്രഷറർ പി.ആർ .അനുപമ വൈസ് ക്യാപ്റ്റനുമായ ജാഥ 14 ന് വൈകിട്ട് 4 മണിക്ക് മുക്കടയിൽ ജില്ലാ സെക്രട്ടറി ബി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യും. 15 ന് രാവിലെ 9 മണിക്ക് മുണ്ടക്കയം പുത്തൻചന്തയിൽ നിന്നുമാരംഭിക്കുന്ന ജാഥക്ക് തുടർന്ന് മുണ്ടക്കയം ടൗൺ, പൈങ്ങണ, മുപ്പത്തിയൊന്നാംമൈൽ, ചിറ്റടി, ചോറ്റി, പാറത്തോട്, പൊടിമറ്റം, ഇരുപത്തിയാറാം മൈൽ, പൂതക്കുഴി, കുരിശുകവല എന്നിവിടങ്ങളിൽ സ്വീകരണം നൽകും.കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ നടക്കുന്ന സമാപന യോഗം മുൻ ജില്ലാ സെക്രട്ടറി സജേഷ് ശശി ഉദ്ഘാടനം ചെയ്യും.
