ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ മേളകൾ തുടങ്ങി.

കാളകെട്ടി . ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്ര , ഗണിത ശാസ്ത്ര , സാമൂഹ്യ ശാസ്ത്ര , പ്രവൃത്തി പരിചയ മേളകൾ കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് M.L.A ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ .ഫാ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ അധ്യക്ഷത വഹിച്ചു.

ഈരാറ്റുപേട്ട A.E.O ശ്രീമതി. ഷംല ബീവി സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ , തിടനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വിജി ജോർജ് , കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗം വിമല ജോസഫ് , വാർഡ് മെമ്പർ റാണി ടോമി , റിസപ്ഷൻ കമ്മിറ്റി കൺവീനർ ആർ. ധർമകീർത്തി , സ്കൂൾ പ്രിൻസിപ്പാൾ വിനോജിമോൻ സി.ജെ , പി . റ്റി . എ പ്രസിഡൻ്റ് . തോമസുകുട്ടി എം.ജെ , എന്നിവർ പ്രസംഗിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് മേരി സി.ജെ കൃതജ്ഞതയർപ്പിച്ചു.

ആദ്യദിനമായ 19 – 10-2022 ന് കാളകെട്ടി എ.എം.എച്ച്.എസ്.എസ് , നിർമല പബ്ലിക് സ്കൂൾ, എന്നിവിടങ്ങളിൽ ശാസ്ത്ര, ഗണിത ശാസ്ത്ര മേളകൾ നടന്നു.
രണ്ടാം ദിനമായ 20 – 10 – 2022 ന് കാളകെട്ടി എ.എം.എച്ച്.എസ്.എസിൽ സാമൂഹ്യ ശാസ്ത്ര മേളയും, കാളകെട്ടി നിർമല പബ്ലിക് സ്കൂൾ , എ.എം.എച്ച്.എസ്.എസ്. എന്നിവിടങ്ങളിൽ പ്രവൃത്തി പരിചയമേളയും നടക്കും.
സമാപന സമ്മേളനം വൈകിട്ട് 4 ന് പൂഞ്ഞാർ എം.എൽ.എ. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്യും. വിജയികൾക്ക് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അജിതാ രജീഷ് സമ്മാനങ്ങൾ വിതരണം ചെയ്യും.

error: Content is protected !!