കൈതചക്കയുമായി പോയ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു

കാഞ്ഞിരപ്പള്ളി: കൈതചക്കയുമായി പോയ ലോറി ദേശീയപാത 183 ലെ വെളിച്ചിയാനി പള്ളിക്കു സമീപം നിയന്ത്രണം വിട്ടു മറിഞ്ഞു. ആർക്കും കാര്യമായ പരിക്കില്ല.

മുണ്ടക്കയത്തെ വെള്ളനാടിയിൽ നിന്നും വാഴക്കുളത്തേക്ക് പോയ ലോറിയാണ് മറിഞ്ഞത്. ലോറി ഓടിച്ചിരുന്ന അമൽ കൃഷ്ണ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

error: Content is protected !!