കാഞ്ഞിരപ്പള്ളി ഉപജില്ലാ ശാസ്‌ത്രോത്സവത്തിന് തുടക്കമായി.

പൊൻകുന്നം : കാഞ്ഞിരപ്പള്ളി ഉപജില്ലാ ശാസ്‌ത്രോത്സവത്തിനു തുടക്കമായി. പൊൻകുന്നം ഗവ.വി.എച്ച്.എസ്.എസിൽ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ.മണി പരിപാടി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ ചിറക്കടവ് ഗ്രാമ പഞ്ചായത്ത് പ്രസിസന്റ് അഡ്വ.സി.ആർ. ശ്രീകുമാർ അധ്യഷനായിരുന്നു.

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ റ്റി.എൻ. ഗിരിഷ്കുമാർ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ , വാഴൂർ ബ്ലോക്ക് പഞ്ചായത്തംഗം മിനി സേതുനാഥ് ,പഞ്ചായത്ത് ആരോഗ്യ വിദ്യാഭാസ സ്ഥിരം സമിതി അധ്യക്ഷൻ ആന്റണി മാർട്ടിൻ , കാഞ്ഞിരപ്പള്ളി എ.ഇ ഒ.പി. എച്ച് ഷൈലജ, എച്ച്.എം.ഫോറം സെക്രട്ടറി സുനിൽ ജോർജ് , പൊൻകുന്നം ഹോളി ഫാമിലി ചർച്ച് വികാരി റവ.ഫാ.ജോണി ചെരിപുറം, പൊൻകുന്നം വി.എച്ച്.എസ്.എസ്. പ്രിൻസിപ്പൽ സഖറിയാസ് മാത്യു,
സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് രതീഷ് വി.ജി, പൊൻകുന്നം ഗവ. ഹൈസ്ക്കൂൾ എച്ച്. എം. ദീപ. പി എന്നിവർ സംസാരിച്ചു.ആദ്യദിനമായ ചൊവ്വാഴ്ച പൊൻകുന്നം ഗവ.വി.എച്ച്.എസ്.എസ്, ടൗൺഹാൾ, പൊൻകുന്നം കെ.വി.എൽ.പി.എസ്. എന്നിവിടങ്ങളിൽ പ്രവൃത്തിപരിചയമേളയും പൊൻകുന്നം എസ്.എച്ച്.യു.പി.എസ്, ഹോളി ഫാമിലി പാരീഷ് ഹാൾ എന്നിവിടങ്ങളിൽ സാമൂഹ്യ ശാസ്ത്രമേളയും നടന്നു.

രണ്ടാം ദിനമായ ബുധനാഴ്ച പൊൻകുന്നം എസ്.എച്ച്.യു.പി.എസ്., പാരീഷ്ഹാൾ, കെ.വി.എൽ.പി.എസ്.എന്നിവിടങ്ങളിൽ ശാസ്ത്രമേളയും ഗവ.വി.എച്ച്.എസ്.എസിൽ ഗണിതശാസ്ത്രമേളയും ഐ.ടി.മേളയും നടക്കും. സമാപന സമ്മേളനം ഗവ.വി.എച്ച്.എസ്.എസിൽ വൈകുന്നേരം നാല് മണിക്ക് ഗവ. ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും.

error: Content is protected !!