എരുമേലിയിൽ ആധുനിക നിലവാരത്തിൽ നിർമ്മിച്ച പി ഡബ്ല്യു ഡി റസ്റ്റ്ഹൗസ്‌ മന്ത്രി അഡ്വ. റിയാസ് മുഹമ്മദ് ഉദ്‌ഘാടനം ചെയ്തു.

എരുമേലി: എരുമേലിയിൽ ഒരു കോടി 70 ലക്ഷം രൂപ ചെലവിട്ട് , ആധുനിക നിലവാരത്തിൽ നിർമ്മിച്ച പി ഡബ്ല്യു ഡി റസ്റ്റ്ഹൗസിന്റെ പുതിയ ബ്ലോക്ക് പോതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി‌ അഡ്വ. റിയാസ് മുഹമ്മദ് ഉദ്‌ഘാടനം ചെയ്തു.

കേരളത്തിലെ പി ഡബ്ല്യു ഡി റസ്റ്റ്ഹൗസുകൾ പീപ്പിൾസ് റസ്റ്റ്ഹൗസുകളാക്കി മാറ്റി കഴിഞ്ഞതായി തദവസരത്തിൽ മന്ത്രി അഡ്വ. റിയാസ് മുഹമ്മദ് പറഞ്ഞു. കേരളത്തിലെ പിഡബ്ല്യ ഡി റസ്റ്റ് ഹൗസുകളിൽ ഓൺലൈൻ സംവിധാനത്തിലൂടെ മുറികൾ ബുക്കു ചെയ്യുവാൻ സംവിധാനമായിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 65,000 പേർക്ക് ഈ സംവിധാനം പ്രയോജനപ്പെട്ടിട്ടുണ്ട്.

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട റോഡുകൾ നവംബർ 15ന് മുമ്പ് ഗതാഗതയോഗ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. കാലാവസ്ഥയിലെ വ്യതിയാനം റോഡിന്റെ അറ്റകുറ്റപണികളെ ബാധിക്കുന്നുണ്ട്. ശബരിമല റോഡുകളുടെ സ്ഥിതി താൻ നേരിൽ കണ്ട് ബോധ്യപ്പെട്ടതായും മന്ത്രി റിയാസ് പറഞ്ഞു.

റസ്റ്റ്ഹൗസ് വളപ്പിൽ നടന്ന ഉദ്‌ഘാടന യോഗത്തിൽ പൂഞ്ഞാർ എംഎൽഎ അഡ്വ: സെബാസ്റ്റൻകുളത്തുങ്കൽ അധ്യക്ഷനായി. ആന്റോ ആന്റണി എം പി മുഖ്യപ്രഭാഷണം നടത്തി. കെട്ടിടവിഭാഗം ചീഫ് എൻജിനീയർ എൽ ബീന റിപ്പോർട്ട് അവതരിപ്പിച്ചു. പ്രമോദ് നാരായണൻ എം എൽ എ, ജില്ല പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരൻ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിത രതീഷ്, എരുമേലി പഞ്ചായത്ത് പ്രസിഡണ്ട് തങ്കമ്മ ജോർജുകുട്ടി, ജൂബി അഷറഫ്, അനിശ്രീ സാബു, ജസ് ന നജീബ്, പി എ ഷാനവാസ്, നാസർ പനച്ചി, വി പി സുഗതൻ, വി ഐ അജി, ജോസ് പഴയ തോട്ടം എന്നിവർ സംസാരിച്ചു ‘

error: Content is protected !!