സെന്റ് സെന്റ് ആന്റണീസിൽ എഡ്യൂക്കേഷണൽ എക്‌സിബിഷനും ഫ്‌ളവർ ഫെസ്റ്റും

കാഞ്ഞിരപ്പള്ളി: ആനക്കല്ല്‌ സെന്റ് സെന്റ് ആന്റണീസ് ‌ പബ്ലിക്‌ സ്‌കൂളിലെ എഡ്യൂക്കേഷണൽ എക്‌സിബിഷനും ഫ്‌ളവർ ഫെസ്റ്റും ഈ മാസം ഇരുപത്തിരണ്ടാം തീയതി ശനിയാഴ്‌ച രാവിലെ 9:00 മണിക്ക്‌ നടക്കും. സ്‌കൂൾ മാനേജർ റവ. ഡോ. ജോൺ പനച്ചിക്കൽ ഉദ്‌ഘാടനം നിര്‍വ്വഹിക്കും. പ്രിൻസിപ്പാൾ ഫാ. ആന്റണി തോക്കനാട്ട്‌, വൈസ്‌ പ്രിൻസിപ്പാൾ ഫാ. ജോസ്‌ പുഴക്കര എന്നിവർ പ്രസംഗിക്കും.
ശാസ്‌ത്രവും സര്‍ഗ്ഗാത്മകതയും ഒരുമിക്കുന്ന എക്‌സിബിഷനിൽ വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ, ചാർട്ട് ‌ തുടങ്ങി വിവിധ ഇനങ്ങളിലാണ്‌ മത്സരം സംഘടിപ്പിക്കുന്നത്‌.

എക്‌സിബിഷനോടനുബന്ധിച്ച്‌ നടത്തുന്ന ഫ്‌ളവര്‍ ഫെസ്റ്റില്‍ ഫ്രഷ്‌ ഫ്‌ളവര്‍ അറേഞ്ച്‌മെന്റ്‌, ഡ്രൈ ഫ്‌ളവര്‍ അറേഞ്ച്‌മെന്റ്‌, ബൊക്കെ മേക്കിംഗ്‌, സാലഡ്‌ അറേഞ്ച്‌മെന്റ്‌, വെജിറ്റബിള്‍ കാര്‍വിംഗ്‌, ഹാന്‍ഡ്‌ എംബ്രോയ്‌ഡറി, ആര്‍ട്ടിഫിഷ്യല്‍ ഫ്‌ളവര്‍ മേക്കിംഗ്‌ തുടങ്ങി വിവിധ ഇനങ്ങളില്‍ മത്സരം നടത്തും. വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുടെ നേതൃത്വത്തിലുള്ള സ്റ്റാളുകളും ക്രമീകരിക്കും. എക്‌സിബിഷനോടനുബന്ധിച്ച്‌ ആരോഗ്യ പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്‌.

വിദ്യാര്‍ത്ഥികളിലെ ശാസ്‌ത്രീയാഭിരുചി വളര്‍ത്തുക, ശാസ്‌ത്ര പ്രതിഭകളെ കണ്ടെത്തുക തുടങ്ങിയ ലക്ഷ്യത്തോടെയാണ്‌ പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്‌. ജീവിതത്തിന്റെ വിവിധ മേഖലകളെക്കുറിച്ചുള്ള അറിവ്‌ വിദ്യാര്‍ത്ഥികള്‍ നേടിയെടുക്കുന്നതിന്റെ ഭാഗമായാണ്‌ വൈവിധ്യപൂര്‍ണ്ണമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന്‌ പ്രിന്‍സിപ്പല്‍ ഫാ. ആന്റണി തോക്കനാട്ട്‌ അറിയിച്ചു.

error: Content is protected !!