KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എ.കെ.ജെ.എം. സ്കൂളിൽ സ്പോർട്സ് ഡേ ആഘോഷിച്ചു , കാഞ്ഞിരപ്പള്ളി എസ്.എച്ച്. ഓ. ഷിന്റോ കുര്യൻ ഉദ്‌ഘാടനം നിർവഹിച്ചു

കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്കൂളിൽ സ്പോർട്സ് ഡേ ആഘോഷപൂർവം നടന്നു. സ്കൂൾ മാനേജർ ഫാ. സ്റ്റീഫൻ സി തടം എസ്.ജെ. അധ്യക്ഷത വഹിച്ച യോഗത്തിൽ കാഞ്ഞിരപ്പള്ളി എസ്.എച്ച്. ഓ. ഷിന്റോ കുര്യൻ പതാക ഉയർത്തുകയും ദീപശിഖ തെളിയിക്കുകയും ചെയ്ത് കായിക മേളക്ക് തുടക്കം കുറിച്ചു.

സ്കൂൾ പ്രിൻസിപ്പൽ ഫാ. അഗസ്റ്റിൻ പീടികമല എസ്. ജെ. സ്വാഗതം ആശംസിച്ചു. തുടർന്ന് നടന്ന വിവിധ ഹൗസുകളുടെ മാർച്ച് പാസ്റ്റിൽ ശ്രീ ഷിന്റോ കുര്യൻ സല്യൂട്ട് സ്വീകരിച്ചു. സ്കൂൾ ബീഡിൽ ഡിയോൺ ഡൊമിനിക് കായികദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ എം.പി.ടി.എ. പ്രസിഡന്റ് ആര്യ ഗോപിദാസ് ചടങ്ങിൽ സന്നിഹിതയായിരുന്നു. സ്കൂൾ കായികാധ്യാപകൻ ടോമി ജോസ് കൃതജ്ഞത അർപ്പിച്ചു

error: Content is protected !!