ആനക്കല്ല് സെന്റ് ആന്റണീസിൽ എഡ്യൂക്കേഷണൽ എക്‌സിബിഷനും ഫ്‌ളവർ ഫെസ്റ്റും
കാഞ്ഞിരപ്പള്ളി : ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിൽ നടന്ന എഡ്യൂക്കേഷണൽ എക്‌സിബിഷനും ഫ്‌ളവർ ഫെസ്റ്റും
ഏറെ ആകർഷണീയമായി. വിദ്യാർത്ഥികൾ ഏറെ ആവേശത്തോടെയും ഉത്സാഹത്തോടെയുമാണ് മത്സരങ്ങളിൽ പങ്കെടുത്തത്. വിദ്യാർത്ഥികൾക്ക് പൂർണ പിന്തുണയുമായി മാതാപിതാക്കളും എത്തിയതോടെ സ്‌കൂൾ ക്യാമ്പസിൽ ഉത്സവപ്രതീതിയായി.
ശാസ്‌ത്രവും സര്‍ഗ്ഗാത്മകതയും ഒത്തൊരുമിച്ച എഡ്യൂക്കേഷണൽ എക്‌സിബിഷനിൽ, വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ, ചാർട്ട് തുടങ്ങി വിവിധ ഇനങ്ങളിലാണ് മത്സരം സംഘടിപ്പിച്ചത്.
എക്‌സിബിഷനോടനുബന്ധിച്ച് നടത്തുന്ന ഫ്‌ളവർ ഫെസ്റ്റിൽ, ഫ്രഷ് ഫ്‌ളവർ അറേഞ്ച്‌മെന്റ് , ഡ്രൈ ഫ്‌ളവർ അറേഞ്ച്‌മെന്റ്, ബൊക്കെ മേക്കിംഗ്, സാലഡ് അറേഞ്ച്‌മെന്റ്, വെജിറ്റബിൾ കാർവിങ്, ഹാൻഡ് എംബ്രോയ്‌ഡറി, ആർട്ടിഫിഷ്യൽ ഫ്‌ളവർ മേക്കിംഗ് തുടങ്ങി വിവിധ ഇനങ്ങളിൽ മത്സരം നടത്തി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
എക്‌സിബിഷനോടനുബന്ധിച്ച് ആരോഗ്യ പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചിരുന്നു.
വിദ്യാര്‍ത്ഥികളിലെ ശാസ്‌ത്രീയാഭിരുചി വളര്‍ത്തുക, ശാസ്‌ത്ര പ്രതിഭകളെ കണ്ടെത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. ജീവിതത്തിന്റെ വിവിധ മേഖലകളെക്കുറിച്ചുള്ള അറിവ് വിദ്യാര്‍ത്ഥികള്‍ നേടിയെടുക്കുന്നതിന്റെ ഭാഗമായാണ് വൈവിധ്യപൂര്‍ണ്ണമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് പ്രിന്‍സിപ്പല്‍ ഫാ. ആന്റണി തോക്കനാട്ട് പറഞ്ഞു.