KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അപകടം ഒഴിവാക്കുവാൻ വെട്ടിച്ച സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചുകയറി ..

കാഞ്ഞിരപ്പള്ളി: അപ്രതീക്ഷിതമായി ഓവർടേക്ക് കയറിയ എത്തിയ കാറിൽ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച് മാറ്റിയ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു. ദേശീയപാത 183ലെ കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സെന്റ് ജോസഫ് കണ്ണാശുപത്രിക്ക് മുൻപിൽ ആയിരുന്നു മ അപകടം നടന്നത്. അപകടത്തില്‍ ആര്‍ക്കും വലിയ പരിക്കില്ല.

ചങ്ങനാശേരിയിൽ നിന്നും കട്ടപ്പനയ്ക്ക് പോവുകയായിരുന്ന ഷാജി മോട്ടേഴ്സിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്.

ദേശീയ പാതയിൽ ഞായറാഴ്ച വൈകുന്നേരമായിരുന്നു അപകടം. ഒട്ടേറെ സമയം ദേശീയ പാതയിൽ ഗതാഗത തടസം ഉണ്ടായി. കാറിൽ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച് മാറ്റിയപ്പോൾ ബസ്സിന്റെ സ്റ്റിയറിംഗ് തിരികെ എത്താതാണ് അപകടകാരണം എന്നറിയുന്നു. അപകടം നടക്കുമ്പോൾ വാഹനം ചെറിയ വേഗതയിൽ ആയിരുന്നതിനാൽ വൻദുരന്തം ഒഴിവായി ..

error: Content is protected !!