ജല വിളംബര ജാഥയും ഫ്ലാഷ് മോബും നടത്തി
കാഞ്ഞിരപ്പള്ളി: ഗ്രാമ പഞ്ചായത്ത് പരിധിയിലെ എല്ലാ ഗാർഹിക വീടുകളിലും 2024 ൽ ശുദ്ധജലം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ജൽ ജീവൻ മിഷന്റെ സഹകരണത്തിലൂടെ നടപ്പിലാക്കുന്ന പദ്ധതിയുടെ സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിന്
ഗ്രാമപഞ്ചായത്തിന്റെയും ജൽ ജീവൻ മിഷന്റെ നിർവഹണ ഏജൻസിയായ അന്ത്യോദയ അങ്കമാലിയുടെയും വിഴിക്കത്തോട് ആർ.വി.ജി വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ ആറ് കേന്ദ്രങ്ങളിൽ ജല വിളംബര ജാഥയും ഫ്ലാഷ് മോബും നടത്തി.
കാഞ്ഞിരപ്പള്ളി ടൗൺ, ആനക്കല്ല്, കപ്പാട്, തമ്പലക്കാട്,കൂവപ്പള്ളി, വിഴിക്കത്തോട് എന്നിവിടങ്ങളിലാണ് വിളംബര ജാഥ നടത്തിയത്.ഗ്രാമപഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി.ആർ അൻഷാദിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസമ്മ തോമസ് ടൗണിൽ ജാഥ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്യാമള ഗംഗാധരൻ ,പി.എ ഷെമീർ , ബേബി വട്ടക്കാട് ,രാജു തേക്കും തോട്ടം, അമ്പിളി ഉണ്ണികൃഷ്ണൻ ,സിന്ധു സോമൻ ,ബ്ലസി ബിനോയി ,ജൽ ജീവൻ മിഷൻ ടീം ലീഡർമാരായ അനൂപ് കുര്യൻ ശ്യാം ശശി, അമീന നിസാം എന്നിവർ പ്രസംഗിച്ചു.