KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

ഏന്തയാർ : അഖിലേന്ത്യാ മെഡിക്കൽ എൻട്രൻസ് നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച അബിയ കെ ഷാജി, സിയാ ഫാത്തിമ, തൃശ്ശൂരിൽ നടന്ന സീനിയർ വെയിറ്റ് ലിഫ്റ്റിങ് സംസ്ഥന ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ കുമാരി രാജശ്രീ ആർ നായർ എന്നിവരെ ഡിവൈഎഫ്ഐ കൂട്ടിക്കൽ മേഖലാ കമ്മറ്റി ആദരിച്ചു. മന്ത്രി വി എൻ വാസവൻ മൊമെന്റോ നൽകി ഇവരെ ആദരിച്ചു.

കൂട്ടിക്കൽ മേഖലാ സെക്രട്ടറി സുജിത് എം എസ്, മേഖലാ പ്രസിഡന്റ് സുധീഷ് സുരേഷ്, മേഖലാ ട്രെഷറർ സാദിഖ് മുഹമ്മദ് ,സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ രാജേഷ്, ഏരിയാ കമ്മിറ്റിയംഗം പി കെ സണ്ണി, കൂട്ടിക്കൽ ലോക്കൽ സെക്രട്ടറി എം എസ് മണിയൻ എന്നിവർ ചടങ്ങിൽ ചടങ്ങിൽ പങ്കെടുത്തു .

error: Content is protected !!