ജൽ ജീവൻ മിഷൻ ജലവിളംബര ജാഥ നടത്തി

പാറത്തോട് :- ഗ്രാമ പഞ്ചായത്ത് പരിധിയിലെ എല്ലാ ഗാർഹിക വീടുകളിലും 2024 നകം ശുദ്ധജലം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ജൽ ജീവൻ മിഷന്റെ സഹകരണത്തിലൂടെ നടപ്പിലാക്കുന്ന പദ്ധതിയുടെ സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിന് ഗ്രാമ പഞ്ചായത്തിന്റെയും ജൽ ജീവൻ മിഷന്റെ നിർവഹണ ഏജൻസിയായ ദി അന്ത്യോദയ അങ്കമാലിയുടെയും സെന്റ് ഡൊമിനിക്സ് കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ 6 കേന്ദ്രങ്ങളിൽ ജല വിളംബര ജാഥയും ഫ്ലാഷ് മോബും നടത്തി .പാറത്തോട് ജംഗ്ഷൻ , ചോറ്റി ടൗൺ , ഇടക്കുന്നം പള്ളിമുക്ക് , 26 -ആം മൈൽ , പൊടിമറ്റം , പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലാണ് വിളംബര ജാഥ നടത്തിയത്.

                           പാറത്തോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്    സിന്ധു മോഹനന്റെ   അധ്യക്ഷതയിൽ  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ഡയസ് മാത്യു കോക്കാട്ട് പാറത്തോട് ജംഗ്ഷനിലെ ജാഥ ഫ്ലാഗ് ഓഫ് ചെയ്ത്കൊണ്ട് ഉദ്‌ഘാടനം   നിർവഹിച്ചു. 

വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ.ജോണിക്കുട്ടി മഠത്തിനകം, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി.വിജയമ്മ വിജയലാല്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.അന്നമ്മ വര്‍ഗീസ്, വാര്‍ഡ് മെമ്പര്‍മാരായ കെ,പി സുജീലന്‍, റ്റി.രാജന്‍, കെ.കെ ശശികുമാര്‍, സോഫി ജോസഫ്, സുമിന അലിയാര്‍, അലിയാര്‍ കെ.യു,ആന്‍റണി ജോസഫ്, ബിജോജി തോമസ്, ഏലിയാമ്മ ജോസഫ്, ഷാലിമ്മ ജെയിംസ്, സിയാദ് കെ.എ , ബീനാ ജോസഫ്, ജിജി ഫിലിപ്പ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ.അനൂപ് എന്‍, ജൽ ജീവൻ മിഷൻ ടീം ലീഡർമാരായ അനൂപ് കുര്യൻ , ശ്യാം ശശി , ആമിന നിസ്സാം എന്നിവർ പ്രസംഗിച്ചു.

error: Content is protected !!