KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി മൈക്ക സ്കൂളിൽ ലഹരി വിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി : കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ കാഞ്ഞിരപ്പള്ളി യൂണിറ്റിന്റെയും കേരള എക്സൈസ് വകുപ്പിന്റെയും സംയുക്ത അഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി മൈക്ക ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ലഹരി വിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു. സ്കൂൾ പ്രധാന അദ്ധ്യാപിക ലൈല PA യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം പൊൻകുന്നം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ നീജുമോൻ ഉദ്‌ഘാടനം നിർവഹിച്ച് പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു.

കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷെരീഫ് കാഞ്ഞിരപ്പള്ളി യൂണിറ്റ് പ്രസിഡണ്ട് ഷാഹുൽ ഹമീദ് സെക്രട്ടറി റെജി കാവുങ്കൽ ട്രഷറർ സുനിൽ സീബ്ലൂ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു

error: Content is protected !!