KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് ദമ്പതികൾക്ക് പരിക്ക്

കൊടുങ്ങൂർ : ദേശീയപാതയിൽ കൊടുങ്ങൂരിൽ ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് ഓട്ടോ യാത്രക്കാരായ ദമ്പതികൾക്ക് പരിക്ക്. പാറത്തോട് പൊടിമറ്റം കുന്നത്ത് ജോർജ് (56), ഭാര്യ ലാലി (45) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ പാലായിലെ സ്വകാര്യ ആശുപത്രയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30ന് കൊടുങ്ങൂർ ടൗണിന് സമീപത്തെ വളവിലായിരുന്നു അപകടം. പുളിക്കൽ കവല ഭാഗത്തേക്ക് പോയ പെട്ടി ഓട്ടോറിക്ഷയും എതിരെ യാത്രക്കാരുമായി വന്ന ഓട്ടോയും കൂട്ടി യിടിക്കുകയായിരുന്നു. പെട്ടി ഓട്ടോയുടെ പിൻഭാഗം ഇളകിത്തെറിച്ചു പോയി. യാത്രക്കാരുമായി വന്ന ഓട്ടോയുടെ മുൻഭാഗം തകർന്നു. പള്ളിക്കത്തോട് പോലിസ് മേൽനടപടികൾ സ്വീകരിച്ചു.

error: Content is protected !!