കേരള കോൺഗ്രസ് സംസ്ഥാന-ജില്ലാ നേതാക്കളെ എരുമേലി മണ്ഡലം കൺവെൻഷനിൽ ആദരിച്ചു.

എരുമേലി : കേരള കോൺഗ്രസ് എരുമേലി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലത്തിൽ നിന്നുള്ള സംസ്ഥാന-ജില്ലാ നേതാക്കളെ പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ആദരിച്ചു.

ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു, നിയോജക മണ്ഡലം പ്രസിഡണ്ട് അഡ്വ: സാജൻ കുന്നത്ത്, സംസ്ഥാന കമ്മിറ്റി അംഗം ജോബി നെല്ലോലപൊയ്കയിൽ, കോട്ടയം ജില്ലാ സെക്രട്ടറി ബിനോ ജോൺ ചാലക്കുഴി, തുടർച്ചയായി 30 വർഷം എരുമേലി കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ആയി പ്രവർത്തിക്കുന്ന സക്കറിയാ ഡൊമിനിക് ചെമ്പകത്തുങ്കൽ , നിയോജക മണ്ഡലം ഭാരവാഹികളായ അനിൽ കെ മാത്യു, ജെസ്സി കാവാലം, സുശീൽ കുമാർ, സാബു കാലപ്പറമ്പിൽ, എബ്രഹാം മങ്കന്താനം, അരുൺ കുമാർ, അനസ്, തോമസ് ജോസഫ് കൊല്ലറാത്ത്, സജിത എന്നിവരെയാണ് ആദരിച്ചത്.

error: Content is protected !!