ലഹരിക്കെതിരെ പോരാട്ടത്തിന് തുടക്കമിട്ടുകൊണ്ട് പാലമ്പ്ര അസംപ്‌ഷൻ ഹൈസ്കൂളിന്റ നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലി നടത്തി.

കാഞ്ഞിരപ്പള്ളി : മാനവരാശിയെ ഗ്രസ്സിച്ചിരിക്കുന്ന മഹാവിപത്തായ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ബോധവത്കരണം നടത്തുന്നതിനുവേണ്ടി പാലമ്പ്ര അസംപ്‌ഷൻ ഹൈസ്കൂളിന്റയും മേരിക്വീൻസ് മിഷൻ ഹോസ്പിറ്റലിന്റെയും ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനമായ നവംബർ ഒന്നാം തീയതി
പാലമ്പ്ര അസംപ്‌ഷൻ ഹൈസ്കൂളിന്റയും മേരിക്വീൻസ് മിഷൻ ആശുപത്രിയുടെയും നേതൃത്വത്തിൽ നടത്തിയ ലഹരിവിരുദ്ധ റാലിയിൽ, കുട്ടികളും, അദ്ധ്യാപകരും, വൈദികരും, ആശുപത്രി സ്റ്റാഫും, ജനപ്രതിനിധികളും, രാഷ്ട്രീയ, സമുദായിക, സാംസ്‌കാരിക പ്രമുഖരുമടക്കം ആയിരത്തിലധികം പേർ പങ്കെടുത്തു.

അസംപ്‌ഷൻ ഹൈസ്കൂൾ ഗ്രൗണ്ടിൽ നിന്ന് രാവിലെ ഒൻപതേ മുക്കാലിന് ആരംഭിച്ച റാലി, പതിനൊന്ന് മണിയോടെ കാഞ്ഞിരപ്പള്ളി 26-ാം മൈൽ കവലയിലെ തറവാട് ഹോട്ടൽ പാർക്കിംഗ് ഗ്രൗണ്ടിൽ എത്തിച്ചേർന്നപ്പോൾ പൂഞ്ഞാർ എംഎൽഎ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ, മേരി ക്വീൻസ് ഹോസ്പിറ്റൽ അസോസിയേറ്റ് ഡയറക്ടർ ഫാ മാർട്ടിൻ മണ്ണാനാൽ, ഫാ ഇഗ്നെഷ്യസ് പ്ലാത്താനം, ഫാ. തോമസ് മതിലകത്ത്, കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ മോഹനൻ TJ, പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഡയസ് കോക്കാട്ട്, വൈസ് പ്രസിഡന്റ്‌ സിന്ധു മോഹനൻ, വിവിധ വാർഡ് മെമ്പർമാർ, എക്‌സൈസ് & പോലിസ് ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥർ മുതലായവർ ഒത്തുചേർന്ന് റാലിയെ സ്വീകരിച്ചു.

ലഹരിക്കെതിരെ സന്ധിയില്ലാ സമരം നടത്തുന്നതിൽ കുട്ടികൾ മടി വിചാരിക്കരുതെന്ന് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ കുട്ടികൾക്ക് സന്ദേശം നൽകി. പാറത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു മോഹനൻ കുട്ടികൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു.
ലഹരി വസ്തുക്കളെ ദൂരേയ്ക്ക് എറിഞ്ഞുകളയണം എന്ന കാര്യം മനസ്സിലാക്കുവാൻ വേണ്ടി, കുട്ടികളെക്കൊണ്ട് പ്രതീകാത്മകമായി നൂറുകണക്കിന് ബലൂണുകൾ ആകാശത്തേയ്ക്ക് പറത്തിവിട്ടു.
അസംപ്‌ഷൻ ഹൈസ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച ലഹരിവിരുദ്ധ ഫ്ലാഷ്മോബ് ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.

error: Content is protected !!