KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ജാക്കി തെന്നിമാറി, പിക്കപ്പിന്റെ അടിയിൽപ്പെട്ട് യുവാവ് മരിച്ചു.

പൊൻകുന്നം : പിക്കപ്പ് വാനിന്റെ ടയർ മാറുന്നതിനിടയിൽ അപ്രതീക്ഷിതമായി ജാക്കി തെന്നിയപ്പോൾ, വാഹനം ലോഡ്‌ സഹിതം ശരീരത്തിലേക്ക് മറിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം .. ഇന്ന് രാവിലെ എട്ടരയോടെ പൊൻകുന്നം വൈദ്യുതി ഭവന്റെ മുൻപിൽ വച്ചുണ്ടായ അപകടത്തിൽ, പൊൻകുന്നം ശാന്തിഗ്രാം കടമ്പനാട്ട് അബ്ദുൽ ഖാദറിന്റെ മകൻ അഫ്സസൽ ( 24 ) ആണ് ദാരുണമായി മരണപ്പെട്ടത്. .

രാവിലെ എട്ടരയോടെ ദേശിയപാത 183 ൽ വൈദ്യതിഭവന്റെ സമീപത്തുവച്ചാണ് അപകടം നടന്നത് .പഞ്ചറായ ടയർ മാറുന്നതിനായി വെച്ച ജാക്കി തെന്നിമാറിപ്പോൾ അഫ്സൽ പിക്കപ്പിനടിയിപ്പെടുകയായിരുന്നു.
. പിക്കപ്പിനു മുകളിൽ ഉണ്ടായിരുന്ന പച്ചക്കറി ലോഡും അഫസലിന്റെ ശരീരത്തിലേക്ക് വീണു. ഓടിയെത്തിയവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ആശുപത്രിയിൽ എത്തുന്നതിന് മുൻപ് മരണപ്പെട്ടു. പൊൻകുന്നം സ്റ്റാന്റിലെ ഓട്ടോ റിക്ഷാ തൊഴിലാളി കൂടിയാണ് അഫ്സൽ. പൊൻകുന്നം പോലിസ് സ്ഥലത്ത് എത്തിമേൽ നടപടി സ്വീകരിച്ചു.

error: Content is protected !!