ലഹരിക്കെതിരെ മനുഷ്യച്ചങ്ങലയുമായി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ്

കാഞ്ഞിരപ്പള്ളി : ലഹരിക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് .
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിലെ മുഴുവൻ വിദ്യാർഥികളും അദ്ധ്യാപകരും ഒത്തുചേർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി, ഒന്നര കിലോമീറ്റർ നീളത്തിൽ ലഹരിവിരുദ്ധ മനുഷ്യച്ചങ്ങല തീർത്തു. കേരള സർക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണ പരിപാടിയുടെ ഭാഗമായാണു മനുഷ്യച്ചങ്ങല നിർമ്മിച്ചത്.
കാഞ്ഞിരപ്പള്ളി 26-ാം മൈൽ കവല മുതൽ പൊടിമറ്റം വരെ ഒന്നര കിലോമീറ്റർ നീളത്തിലായിരുന്നു മനുഷ്യചങ്ങല തീർത്തത്.
കോളജിലെ മുഴുവൻ വിദ്യാർത്ഥികളും അദ്ധ്യാപകരും ജീവനക്കാരും ചങ്ങലയിൽ കണ്ണി ചേർന്ന്, മനുഷ്യനെ നശിപ്പിക്കുന്ന ലഹരിവസ്തുക്കൾക്കെതിരെ, തങ്ങൾ ശക്തമായി പോരാടുമെന്ന് പ്രതിജ്ഞയെടുത്തു .

error: Content is protected !!