എരുമേലി സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ ലഹരി വിരുദ്ധ റാലിയിൽ 1400 -ഓളം കുട്ടികൾ കണ്ണികളായി
എരുമേലി : എരുമേലി സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ സമാപനവും കേരളപിറവി ദിനാചരണവും സംയുക്തമായി നടത്തപ്പെട്ടു. ലഹരിയുടെ ഉപയോഗത്തിൽ നിന്നും യുവ തലമുറയെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ എരുമേലി സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ 1400 -ഓളം കുട്ടികൾ എരുമേലി ടൗണിൽ തീർത്ത മനുഷ്യചങ്ങല ലഹരിക്കെ തിരെയുള്ള നാടിന്റെ ശക്തമായ മുന്നേറ്റമായി.
സ്കൂൾ മാനേജർ റവ.ഫാ. വർഗീസ് പുതുപറമ്പിൽ ,സെന്റ് തോമസ് ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ സെൻ ജെ, സ്കൂൾ ഹെഡ് മിസ്ട്രസ്സ് മേഴ്സി ജോൺ എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി. എസ്.പി.സി.എൻ.സി.സി. , സ്കൗട്ട് ആൻഡ് ഗൈഡ് തുടങ്ങിയ സംഘടനകളുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. തുടർന്ന് 3 മണിക്ക് സ്കൂൾ അങ്കണത്തിൽ നടന്ന യോഗത്തിൽ ലഹരി വിരുദ്ധസന്ദേശം ഉൾക്കൊള്ളുന്ന ഫ്ലാഷ് മോബ് അരങ്ങേറി. കേരള പിറവിയോട് അനുബ്‌നധിച്ച് കേരളീയ തനിമയുണർത്തുന്ന വിവിധ വേഷവിധാനങ്ങളുടെയും കലകളുടെയും അരങ്ങേറ്റവും പരിപാടിക്ക് മോടി കൂട്ടി.