KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എ.കെ.ജെ.എം. സ്കൂളിലെ വിദ്യാർത്ഥികൾ ലഹരിവിരുദ്ധ പ്രതിജ്ജ എടുത്തു

കാഞ്ഞിരപ്പള്ളി : സംസ്ഥാന ലഹരി വിരുദ്ധ പ്രചാരണ പരിപാടിയുടെ ഭാഗമായി നവംബർ 1 കേരള പിറവി ദിനത്തിൽ, കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്കൂൾ ഗ്രൗണ്ടിൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും അണിനിരന്നു ലഹരിവിരുദ്ധ പ്രതിജ്ജ എടുത്തു. സ്കൂൾ ബീഡിൽ ഡിയോൺ ഡൊമിനിക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

സ്കൂൾ പ്രിൻസിപ്പാൾ ഫാ അഗസ്റ്റിൻ പീടികമല എസ്.ജെ. ലഹരിയുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ചും, അതിന്റെ പരിണിത ഫലങ്ങളെക്കുറിച്ചും കുട്ടികളോട് സംസാരിച്ചു. ഫാ വിൽസൺ പുതുശ്ശേരി എസ്.ജെ., ഫാ ആന്റു സേവ്യർ എസ്.ജെ., എൻ.എസ്.എസ്., സ്കൗട്ട് ആൻഡ് ഗൈഡ്സ്, അധ്യാപകർ എല്ലാവരും ഈ പരിപാടിക്ക് നേതൃത്വം നൽകി.

error: Content is protected !!