എ.കെ.ജെ.എം. സ്കൂളിൽ ഗ്രാൻഡ്പേരന്റ്സ് ഡേ ആചരിച്ചു

കാഞ്ഞിരപ്പള്ളി : എ.കെ.ജെ.എം. സ്കൂളിൽ ഗ്രാൻഡ്പേരന്റ്സ് ഡേ ആചരിച്ചു. എൽ .പി. വിഭാഗത്തിലെ കുട്ടികളുടെ മുത്തച്ഛന്മാരെയും മുത്തശ്ശിമാരെയും സ്കൂളിൽ നടന്ന പ്രത്യേക പരിപാടിയിൽ ആണ് ആദരിച്ചത്. സ്കൂൾ മാനേജർ ഫാ സ്റ്റീഫൻ ചുണ്ടംതടം എസ്.ജെ. അധ്യക്ഷത വഹിച്ച യോഗത്തിൽ കിൻഫ്ര ഫിലിം ആൻഡ് വീഡിയോ ഡയറക്ടർ ജോർജ്കുട്ടി അഗസ്തി നിലവിളക്ക് കൊളുത്തി ഉദ്‌ഘാടനം ചെയ്തു.

സ്കൂൾ പ്രിൻസിപ്പൽ ഫാ അഗസ്റ്റിൻ പീടികമല എസ്.ജെ. സന്നിഹിതരായ എല്ലാ മുത്തച്ഛന്മാർക്കും മുത്തശ്ശിമാർക്കും ആശംസകൾ നേർന്നു. വന്നവരിൽ ഏറ്റവും പ്രായം കൂടിയ മുത്തച്ഛനെ ശ്രീ ജോർജ്കുട്ടി അഗസ്തി പൊന്നാട അണിയിച്ചു. നറുക്കു വീണ ലക്കി ഗ്രാൻഡ്‌പേരെന്റിനെ ഫാ സ്റ്റീഫൻ ചുണ്ടംതടം എസ്.ജെ. മെമെന്റോ നൽകി ആദരിച്ചു. തുടർന്ന് മുത്തച്ഛന്മാരോടും മുത്തശ്ശിമാരോടും ഒപ്പമുള്ള അസുലഫ നിമിഷങ്ങൾ പകർത്തിയ ഫോട്ടോകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ വീഡിയോ പ്രദർശനവും ഗ്രാൻഡ്‌പേരെന്റ്സിന്റെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.

എൽ.പി. കോഓർഡിനേറ്റർ മായാ മാത്യു, ഫാ വിൽ‌സൺ പുതുശ്ശേരി എസ്.ജെ., എൽ.പി. ടീച്ചേഴ്സ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സ്കൂൾ ടീച്ചറായ ഷേർളി ജോർജ് ഒരു മുത്തശ്ശിയുടെ വേഷംകെട്ടി വന്നു കലാപരിപാടികൾക്കു നേതൃത്വം നൽകിയത് വേറിട്ട കാഴ്ചയായിരുന്നു. ടീച്ചർ സുബി മേരി ജോ കൃതജ്ഞത അർപ്പിച്ചു.

error: Content is protected !!