KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഭക്തർക്ക് സൗകര്യങ്ങൾ ഒരുക്കണം എരുമേലിയിൽ അയ്യപ്പഭക്തസംഗമം നാലിന് 

എരുമേലി: എരുമേലിയിൽ ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ സംസ്ഥാന സർക്കാരോ, ത്രിതല പഞ്ചായത്തുകളോ തയ്യാറാകുന്നില്ലെന്ന ആക്ഷേപവുമായി ഹിന്ദു ഐക്യവേദി. മണ്ഡലകാലം തീർഥാടകർക്ക് ചൂഷണ രഹിതമാവണമെന്നും എരുമേലിയുടെ നവീകരണം ആവശ്യപ്പെട്ടും എരുമേലിയിൽ വെള്ളിയാഴ്ച നാലിന് അയ്യപ്പഭക്ത സംഗമം നടക്കും. മാർഗദർശക് മണ്ഡൽ സംസ്ഥാന ജന. സെക്രട്ടറി സത്സ്വരൂപാനന്ദ സരസ്വതി ഭദ്രദീപം തെളിയിക്കും. 

ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തും. വാഴൂർ തീർഥപാദാശ്രമം മഠാധിപതി പ്രജ്ഞാനാനന്ദ തീർഥപാദർ അനുഗ്രഹപ്രഭാഷണം നടത്തും.

error: Content is protected !!