കാഞ്ഞിരപ്പള്ളിയിലെ ദേശസാൽകൃത ബാങ്ക് ശാഖയിൽ 30 ലക്ഷം രൂപയുടെ സ്വർണവായ്പ തട്ടിപ്പ് കണ്ടെത്തി

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ടൗണിൽ പ്രവർത്തിക്കുന്ന പ്രമുഖ ദേശസാൽകൃത ബാങ്ക് ശാഖയിൽ 30 ലക്ഷം രൂപയുടെ സ്വർണവായ്പ തട്ടിപ്പ് കണ്ടെത്തി. ബാങ്കിൽ സ്വർണം പണയം വച്ചവരിൽ 13 പേരുടെ സ്വർണം മുക്കുപണ്ടം ആണെന്നാണ് കണ്ടെത്തിയത് .

ബാംഗ്ലൂരിൽ നിന്നുള്ള ഓഡിറ്റ് സംഘം നടത്തിയ വിശദമായ ഓഡിറ്റ് പരിശോധനയിലാണ് ക്രമേക്കേട്‌ കണ്ടെത്തിയിരിക്കുന്നത് . ബാങ്ക് മാനേജർ പോലീസിൽ നലകിയ പരാതിയെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

error: Content is protected !!