KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാറ്ററിങ്ങിന്റെ മറവിൽ ചാരായംവിറ്റയാൾ അറസ്റ്റിൽ 

മണിമല: കാറ്ററിങ്ങിന്റെ മറവിൽ വാറ്റുചാരായം വിറ്റയാളെ പോലീസ് അറസ്റ്റ്‌ ചെയ്തു. മണിമല കടയനിക്കാട് വെള്ളച്ചിറ വയൽഭാഗത്ത് കോലഞ്ചിറയിൽ വീട്ടിൽ കെ.എസ്.സോമൻ (65)-നെയാണ് മണിമല പോലീസ് അറസ്റ്റുചെയ്തത്. 

ഇയാളുടെ വീടിന്റെ പിന്നിലുള്ള ഷെഡിൽനിന്നും നാല് ലിറ്റർ വാറ്റുചാരായവും 50 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി. 

കാറ്ററിങ് ജോലിചെയ്തിരുന്നതിനാൽ കല്യാണവീടുകൾ കേന്ദ്രീകരിച്ചാണ് ചാരായം വില്ലന നടത്തിയിരുന്നത്. മണിമല എസ്.എച്ച്.ഒ. ബി. ഷാജിമോൻ എസ്.ഐ.മാരായ വി.പി. അനിൽകുമാർ, വിജയകുമാർ, എ.എസ്.ഐ. റോബി ജോസ്, സി.പി.ഒ. പ്രശാന്ത്, കൺട്രോൾ റൂം ഡ്രൈവർ സജീവ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടിച്ചത്. കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കി.

error: Content is protected !!