ആനക്കല്ല്- പൊന്‍മല – പൊടിമറ്റം റോഡിന് ശാപമോക്ഷം ; നിര്‍മ്മാണ ഉദ്‌ഘാടനം 11 ന്

കാഞ്ഞിരപ്പള്ളി: വർഷങ്ങളായി തകർന്നുകിടക്കുന്ന ആനക്കല്ല് – പൊന്മല-പൊടിമറ്റം റോഡിന്റെ നിർമാണ പ്രവർത്തന ഉദ്‌ഘാടനം 11 ന്
പത്തനംതിട്ട എം.പി ആന്റോ ആന്റണി നിർവഹിക്കും. റോഡിന്റെ പുനർനിർമ്മാണത്തിന്, ആന്റോ ആന്റണി എം പിയുടെ ശ്രമഫലമായി, കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജന പദ്ധതി (പി.എം.ജി.എസ്.വൈ.) പദ്ധതിയിലൂടെ, 2.91 കോടി രൂപയും, 5 വര്‍ഷത്തെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 26 ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.

3.96 കി.മീ ദൂരം വരുന്ന ഈ റോഡ് കഴിഞ്ഞ 7 വര്‍ഷമായി പൂര്‍ണ്ണമായും തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാതെ കിടക്കുകയായിരുന്നു.കുറച്ച് ഭാഗം പിഡബ്യൂ എറ്റെടുക്കുകയും ചെയ്തിരുന്നു. പുതുതായി 1 കലുങ്കും,10 കലുങ്കുകള്‍ വ്യത്തിയാക്കിയും,പൂര്‍ണ്ണമായും തകര്‍ന്ന റോഡിന്‍റെ ഭാഗത്തെ ടാറിംഗ് ഇളക്കിമാറ്റി രണ്ട് ലെയര്‍ മെറ്റിലിംഗ് നടത്തി(15 സെ.മീ ഘനത്തില്‍)റോളറില്‍ ഉറപ്പിച്ച് 3 3/4 മീറ്റര്‍ വീതിയില്‍ 20മി.മീ ഘലത്തില്‍ ചിപ്പിംഗ് കാര്‍പ്പറ്റ് വിരിച്ച് അവസാനം സീല്‍ കോട്ട് കൂടി നടത്തിയാണ് പണികള്‍ പൂര്‍ത്തികരിക്കുന്നത്. ആധുനിക മെഷനറി സംവിധാനം ഉപയോഗിച്ചാണ് പണികള്‍ നടത്തുന്നത്. എംപി.,എം.എല്‍.എ,ത്രിതല പഞ്ചായത്ത് ഭരണസമിതി ,റോഡ് നിര്‍മ്മാണ കമ്മീറ്റി എന്നിവരുടെ മേല്‍ നോട്ടത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

    കാഞ്ഞിരപ്പളളി ടൗണ്‍ ചുറ്റാതെ ഈരാറ്റുപ്പേട്ട ഭാഗത്തു നിന്നു വരുന്നവര്‍ക്കും മുണ്ടക്കയം ഭാഗത്തുനിന്നു വരുന്നവര്‍ക്കും എന്‍.എച്ച്18പൊടിമറ്റം ഭാഗത്തേക്കും, കെ.ഇ റോഡ് ആനക്കല്ല് എല്‍.പി സ്കൂള്‍ ഭാഗത്തേക്കും പ്രവേശിക്കുന്ന തരത്തിലുളള ബൈപാസായി ടി റോഡ് ഉപയോഗിക്കാവുന്നതാണ്. ആനക്കല്ല് പൊന്‍മല പ്രദേശവാസികള്‍ക്ക്, സ്കൂള്‍, പളളി, അമ്പലം എന്നിവയിലേക്കുളള ഏക സഞ്ചാര മാര്‍ഗം കൂടിയാണ് ഈ റോഡ് മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റ്റി.എം ഫനീഫ ജനറല്‍ കണ്‍വീനറായുളള 21 അംഗ ജനകീയ  റോഡ് പുനഃരുദ്ധാരണ കമ്മിറ്റി നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ക്ക് നേത്യത്വം നല്‍ക്കുന്നത്.

ഈ മാസം 11-ാം തീയതി വെളളി 2പി.എം പൊടിമറ്റം കുരിശുപളളി ജംഗ്ഷനില്‍ അഡ്വ.സെബാസ്റ്റ്യാന്‍ കുളത്തുങ്കല്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ശ്രീ.ആന്‍റോ ആന്‍റണി എം.പി റോഡിന്‍റെ ഔദ്യോഗിക നിര്‍മ്മാണ ഉല്‍ഘാടനം നിര്‍വ്വഹിക്കും.ത്രിതല പഞ്ചായത്ത് ഭരണ സമതിയംഗങ്ങള്‍,വിവിധ രാഷ്ട്രീയ,സാംസ്കാരികമനേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ഡയസ് കോക്കാട്ട്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴി, പാറത്തോട് പഞ്ചായത്ത് വികസന കാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോണിക്കുട്ടി മഠത്തിനകം റോഡ് നിര്‍മ്മാണ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ റ്റി.എം ഫനീഫ എന്നിവയര്‍ അറിയിച്ചു.

error: Content is protected !!