KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഓട്ടത്തിനിടെ ടൂറിസ്റ്റ് ബസിന് തീപിടിച്ചു; വൻദുരന്തം ഒഴിവായി..

മുണ്ടക്കയം : ദേശീയപാതയിൽ മുണ്ടക്കയം മുപ്പത്തിയാഞ്ചാം മൈലിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ടൂറിസ്റ്റ് ബസിന് തീപിടിച്ചു. കുത്തിറക്കത്തില്‍ ബ്രേക്ക് ചെയ്തു വന്ന ബസ്സില്‍ ചൂടായി ടയര്‍ തീ പിടിച്ചു പൊട്ടുകയായിരുന്നു. വാഹനത്തിന്റെ ടയറുകൾക്ക് കേടുപാട് സംഭവിച്ചതല്ലാതെ വലിയ നാശനഷ്ടം ഉണ്ടായില്ല.

തേക്കടിയിൽ നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്ന അപകടത്തിൽ പെട്ട ടൂറിസ്റ്റ് ബസിൽ മഹാരാഷ്ട്ര സ്വദേശികളാണ് ഉണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരുക്കില്ല. ചൊവ്വാഴ്ച രാവിലെയാണ് അപകടം നടന്നത്

കൊട്ടാരക്കര -ദിണ്ഡുകല്‍ ദേശീയപാതയില്‍ പെരുവന്താനം കുത്തിറക്കത്തിലാണ് സ്വകാര്യ ടൂറിസ്റ്റ് ബസ്സിന്റെ അടി ഭാഗത്ത് തീ ഉയര്‍ന്നത്. ബ്രേക്ക് ചെയ്തു വരുന്ന ബസ്സില്‍ ചൂടായി ടയര്‍ തീ പിടിച്ചു പൊട്ടുകയായിരുന്നു. മുപ്പത്തിയഞ്ചാം മൈല്‍ ഭാഗത്ത് എത്തിയ ബസ്സ് ഡ്രൈവര്‍ പാതയോരത്തു വാഹനം ഒതുക്കി യാത്രക്കാരെ പുറത്തിറക്കി ഇറക്കി.ഡ്രൈവറുടെ അവസരോചിതമായ ഇടപെടല്‍ മൂലം ഒഴിവായത് വന്‍ ദുരുന്തമാണ്
കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

error: Content is protected !!