സ്ഥിരം സമിതി അധ്യക്ഷന്മാരെ തെരഞ്ഞെടുത്തു
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിലേക്കുള്ള സ്റ്റാൻഡിംഗ് കമ്മിറ്റികളിലേക്ക് സ്ഥിരം സമിതി അധ്യക്ഷന്മാരെ തെരഞ്ഞെടുത്തു. ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി ടി.എസ്. കൃഷ്ണകുമാറിനേയും വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായി അഞ്ജലി ജേക്കബിനേയും ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായി വിമല ജോസഫിനേയും തെരഞ്ഞെടുത്തു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് അധ്യക്ഷതവഹിച്ചു.
വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായി ലത ഷാജൻ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി ഷാജി പാന്പൂരിയെയും ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി പി.എം. ജോണിനെയും തെരഞ്ഞെടുത്തു.
കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റികളിലേക്ക് സ്ഥിരം സമിതി അധ്യക്ഷന്മാരെ തെരഞ്ഞെടുത്തു. വി.എൻ. രാജേഷ് (വികസന കാര്യം), ശ്യാമള ഗംഗാധരൻ (ക്ഷേമകാര്യം), ബി.ആർ. അൻഷാദ് (ആരോഗ്യം, വിദ്യാഭ്യാസം) എന്നിവരെ എതിരില്ലാതെ തെരഞ്ഞെടുത്തു.
മുണ്ടക്കയം പഞ്ചായത്തിൽ സി.വി. അനിൽകുമാർ (ക്ഷേമകാര്യം), പ്രസന്ന ഷിബു (വികസനകാര്യം), ബിൻസി മാനുവൽ (ആരോഗ്യം, വിദ്യാഭ്യാസം) എന്നിവരെയും തെരഞ്ഞെടുത്തു.