മത്സരിക്കുവാൻ സ്ഥാനാർത്ഥിയില്ല ; കാഞ്ഞിരപ്പളളിയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അംഗങ്ങൾ പങ്കെടുത്തില്ല , ഹാജരായത് ഒരു കോണ്‍ഗ്രസ് അംഗംമാത്രം

കാഞ്ഞിരപ്പളളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ ആറു അംഗങ്ങള്‍ ഹാജരാവാതിരുന്നത് വിവാദമായി. 23 അംഗ ഭരണസമിതിയില്‍ ഇടതുമുന്നണി 14, യു.ഡി.എഫ്.7 ബി.ജെ.പി.2 എന്നതാണ് കക്ഷിനില..പ്രസിഡന്റ് സ്ഥാനം ഇവിടെ പട്ടിക ജാതി സംവരണമാണ്. പട്ടിക ജാതി വിഭാഗത്തില്‍ നിന്നും വിജയിച്ചു വന്നത് സി.പി.എം.അംഗമായ കെ.ആര്‍.തങ്കപ്പന്‍ മാത്രം.

ജയിച്ച യു.ഡി.എഫ് അംഗങ്ങളിൽ ആരുംതന്നെ സംവരണ മണ്ഡലത്തിൽ നിന്നും ജയിച്ചവർ അല്ലാതിരുന്നതിനാൽ, മത്സരിക്കുവാൻ സ്ഥാനാർത്ഥിയെ നിർത്തുവാൻ സാധിക്കാതെ സാഹചര്യമാണ് ഉണ്ടായിരുന്നത്. അതിനാൽ യു.ഡി.എഫിന്റെ ഏഴു അംഗങ്ങളിൽ അഞ്ചുപേരും വോട്ടിങ്ങിൽ പങ്കെടുക്കാതെ ഹാളിനു പുറത്താണ് നിന്നിരുന്നത്. എങ്കിലും കോണ്‍ഗ്രസിന്റെ അംഗം അഡ്വ.സുനില്‍ തേനംമാക്കല്‍ പാര്‍ട്ടി ഹാളിനുള്ളിൽ പ്രവേശിച്ച് തിരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുത്തു.

എന്നാൽ ഉച്ചകഴിഞ്ഞ് നടന്ന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിച്ച കേരള കോണ്‍ഗ്രസ് അംഗം റോസമ്മ പുളിക്കലിനെതിരെ കോണ്‍ഗ്രസിലെ ബ്ലസി ബിനോയ് മല്‍സരിച്ചു. ബി.ജെ.പി.അംഗങ്ങള്‍ വിട്ടു തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് 13 വോട്ടും, യു.ഡി.എഫിന് 7 വോട്ടും ലഭിച്ചു.

error: Content is protected !!