KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മുണ്ടക്കയം സബ് ട്രഷറി ശിലാസ്ഥാപനം മെയ് അഞ്ചിന് മന്ത്രി കെ. എൻ. ബാലഗോപാൽ നിർവഹിക്കും

മുണ്ടക്കയം : മുണ്ടക്കയം സബ് ട്രഷറിക്ക് സ്വന്തമായി നിർമ്മിക്കുന്ന പുതിയ മന്ദിരത്തിന് മെയ് അഞ്ചിന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് മന്ത്രി കെ. എൻ ബാലഗോപാൽ തറക്കല്ലിടുമെന്ന് അഡ്വ: സെബാസ്ററ്യൻ കുളത്തുങ്കൽ എം. എൽ. എ. വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മുണ്ടക്കയം പ്രൈവറ്റ് ബസ് സ്റ്റാൻഡിനോട് ചേർന്നുളള വളപ്പിലാണ് പുതിയ മന്ദിരം നിർമ്മിക്കുന്നത്. ചടങ്ങിൽ അഡ്വ. മ്പെബാസ്റ്റ്യൻ കുളത്തുങ്കൽ എം. എൽ. എ അധ്യക്ഷനാകും. ആന്റോ ആന്റണി എം. പി മുഖ്യാതിഥിയാകും. വാർത്താ സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അജിതാ രതീഷ്, മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് രേഖാദാസ്, പി കെ പ്രദീപ്, എം ജി രാജു, റജീനാ റഫീഖ് എന്നിവരും പങ്കെടുത്തു.

error: Content is protected !!