മുണ്ടക്കയം ഹോളി ട്രിനിറ്റി സി. എസ്. ഐ ചർച്ചിന്റെ സപ്ത രജത ജൂബിലി സമാപനത്തിന്റെ ഭാഗമായി നിർധനർക്കു ഏഴ് വീടുകൾ നിർമ്മിച്ചു നൽകുന്നു
മുണ്ടക്കയം : മുണ്ടക്കയം ഹോളി ട്രിനിറ്റി സി. എസ്. ഐ ചർച്ചിന്റെ സപ്ത രജത ജൂബിലി സമാപനത്തിന്റെ ഭാഗമായി നിർധനർക്കു നിർമ്മിച്ചു നൽകിയ ഏഴ് സ്വപ്ന ഭവനങ്ങളുടെ താക്കോൽ ദാനം മെയ് നാലിന് രാവിലെ പത്തിന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളത്തിൽ അറിയിച്ചു.
ഹെൻറി ബേക്കർ ഭവനപദ്ധതിയുടെ ഭാഗമായി ബേക്കർ മൗണ്ടിൽ (വേങ്ങകുന്ന് , പുത്തൻ ചന്ത ) നിർമ്മിച്ചിട്ടുള്ള ഏഴ് വീടുകളുടെ താക്കോൽ മന്ത്രി റോഷി അഗസ്റ്റിൻ കൈമാറും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം. എൽ. എ വികസന ഫണ്ട് വിതരണം ചെയ്യും. ആന്റോ ആന്റണി എം. പി ഹരിത അവാർഡ് വിതരണം ചെയ്യും . പൊതു സമ്മേളനം മധ്യകേരള മഹായിടവക ബിഷപ് റവ: ഡോ :മലയിൽ സാബു കോശി ചെറിയാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ ജൂബിലി കൺവീനർ ബോ ബിനാമാത്യു, ഫാ. ജോൺ ഐസക്ക് എന്നിവർ പരിപാടികൾ വിശദീകരിച്ചു.
