ഒഴുക്കിൽപെട്ട് കാണാതായ മുണ്ടക്കയം സ്വദേശി ആൽബിൻ ജോസഫിന്റെ മൃതദേഹം കണ്ടെത്തി
മുണ്ടക്കയം : ഭരണങ്ങാനം വിലങ്ങുപാറ പാലത്തിനു സമീപം കുളിക്കാനിറങ്ങി ഒഴുക്കിൽപെട്ടു കാണാതായ രണ്ട് വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം ഇന്നലെ കണ്ടെടുത്തു. മുണ്ടക്കയം തെക്കേമല പന്തപ്ലാക്കൽ ജോയ്‌സിന്റെ മകൻ ആൽബിൻ ജോസഫിന്റെ (21) മൃതദേഹമാണ് ഇന്നലെ മുന്നോടെ അപകടം നടന്ന കടവിന് 200 മീറ്ററോളം താഴെ അമ്പലക്കടവിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.
ഈരാറ്റുപേട്ടയിൽ നിന്നുള്ള സന്നദ്ധ പ്രവർത്തകരും അഗ്നിരക്ഷാസേനയും ചേർന്നു നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്.
ആൽബിനൊപ്പം കാണാതായ അടിമാലി കരിങ്കുളം കൈപ്പൻപ്ലാക്കൽ അമൽ കെ.ജോമോനെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്
ഭരണങ്ങാനം അസീസി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജ് പരിശീലന കേന്ദ്രത്തിലെ ജർമൻ ഭാഷാ വിദ്യാർഥികളാണ് ഇരുവരും. ശനിയാഴ്ച വൈകിട്ട് നാലരയോടെയാണു മീനച്ചിലാറ്റിൽ വിലങ്ങുപാറയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് ഇരുവരും ഒഴുക്കിൽപെട്ടത്. പഠിക്കുന്ന സ്ഥാപനത്തിനു സമീപം വാടകയ്ക്കു താമസിച്ചിരുന്നപ്പോൾ ഇതേ കടവിൽ കുളിക്കാൻ പോകാറുണ്ടായിരുന്നു.കഴിഞ്ഞ ദിവസങ്ങളിൽ മഴയിൽ ആറ്റിലെ ജലനിരപ്പ് ഉയർന്ന് ശക്തമായ ഒഴുക്ക് രൂപപ്പെട്ടിരുന്നു. ഇതറിയാതെ കുളിക്കാൻ ഇറ ങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത് .
