കേരള കോൺഗ്രസിൽ (എം) പാർട്ടി അധികാര ഘടന
കേരള കോൺഗ്രസിൽ (എം) പാർട്ടി അധികാര ഘടന
കേരള കോൺഗ്രസിൽ (എം) എല്ലാം ചെയർമാനും പാർലമെന്ററി പാർട്ടി ലീഡറും തീരുമാനിക്കും. ഈ രണ്ടു തസ്തികകൾക്കും വേണ്ടി മാണി, ജോസഫ് വിഭാഗങ്ങൾ പിടിവലി നടത്തുന്നതു വെറുതയല്ല.
കേരള കോൺഗ്രസിൽ (എം) പാർട്ടി ഭരണ ഘടന അനുസരിച്ച് പാർട്ടി അധികാര ഘടന ഇങ്ങനെ
വർക്കിങ് ചെയർമാൻ
ജോസഫ് വിഭാഗം ലയിച്ചതോടെ രൂപികരിച്ച തസ്തികയാണിത്. ചെയർമാന്റെ അഭാവത്തിൽ ആ ചുമതലകൾ വഹിക്കും. ചെയർമാനും വർക്കിങ് ചെയർമാനും ചേർന്നു തീരുമാനങ്ങൾ എടുക്കണം എന്നു ഭരണഘടന. പി.ജെ. ജോസഫാണു വർക്കിങ് ചെയർമാൻ.
ഡെപ്യൂട്ടി ചെയർമാൻ
ചെയർമാനും വർക്കിങ് ചെയർമാനും ഇല്ലെങ്കിൽ ഡെപ്യൂട്ടി ചെയർമാനു ചുമതല.പ്രത്യേക അധികാരങ്ങൾ ഇല്ല. ഇപ്പോൾ സി.എഫ്. തോമസ് ഡെപ്യൂട്ടി ചെയർമാൻ.
വൈസ് ചെയർമാൻ
ചെയർമാൻ, വർക്കിങ് ചെയർമാൻ, ഡെപ്യൂട്ടി ചെയർമാൻ എന്നിവരുടെ അഭാവത്തിൽ വൈസ് ചെയർമാനു ചുമതല. നിലവിൽ ജോസ് കെ. മാണി വൈസ് ചെയർമാൻ.
ഡെപ്യൂട്ടി ലീഡർ
പാർലമെന്ററി പാർട്ടിയുടെ ഉപനേതാവ്. നിയമസഭയിൽ രണ്ടാമൻ. നിലവിൽ പി.ജെ. ജോസഫ് ഡെപ്യൂട്ടി ലീഡർ.
ജനറൽ സെക്രട്ടറി
25 ജനറൽ സെക്രട്ടറിമാർ. ഇതിൽ ഓഫിസ് ചുമതലയുള്ള ജനറൽ സെക്രട്ടറിക്ക് അധികാരം കൂടുതൽ. ഓഫിസ് ചുമതലയുള്ള ജനറൽ സെക്രട്ടറി വഴിയാണ് ചെയർമാൻ ഭരണം നടത്തുന്നത്. ജോയ് ഏബ്രഹാമാണ് ഓഫിസ് ചുമതലയുള്ള ജനറൽ സെക്രട്ടറി.
ഹൈപവർ കമ്മിറ്റി
9 അംഗങ്ങൾ. പ്രധാന തീരുമാനങ്ങൾ എടുക്കുന്നു. തീരുമാനങ്ങൾ സ്റ്റീയറിങ് കമ്മിറ്റിയുടെ അംഗീകാരത്തിനു വിധേയം.
സ്റ്റീയറിങ് കമ്മിറ്റി
111 അംഗങ്ങൾ. പാർട്ടിയിലെ ഏറ്റവും ശക്തമായ ഘടകം. സ്ഥാനാർഥി നിർണയം അടക്കമുള്ള തീരുമാനങ്ങൾ എടുക്കുന്നത് ഈ കമ്മിറ്റിയിലാണ്.
സംസ്ഥാന കമ്മിറ്റി
435 അംഗങ്ങൾ. പാർട്ടിയിലെ വിവിധ തസ്തികളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് സംസ്ഥാന കമ്മിറ്റിയിൽ നിന്നാണ്.
ചെയർമാൻ
പാർട്ടിയെ നയിക്കുന്നു. തിരഞ്ഞെടുപ്പു കമ്മിഷനിലെ രേഖകളിലും ഭരണഘടനാ പരമായും പാർട്ടിയുടെ നേതാവ്. സംസ്ഥാന കമ്മിറ്റി അടക്കമുള്ള യോഗങ്ങളിൽ അധ്യക്ഷൻ. പാർലമെന്ററി പാർട്ടിയിൽ സ്ഥിരാംഗം. കെ.എം. മാണിയുടെ മരണത്തോടെ തസ്തിക ഒഴിഞ്ഞു കിടക്കുന്നു.
പാർലമെന്ററി പാർട്ടി ലീഡർ
പാർട്ടി ലീഡർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടു. നിയമസഭാ കക്ഷി നേതാവ്. മന്ത്രിസഭാ കാര്യങ്ങളിലും തീരുമാനം ലീഡറുടേത്. കെ.എം. മാണി ദീർഘകാലം പാർലമെന്ററി പാർട്ടി ലീഡറായിരുന്നു. അതിനാൽ തന്നെ ഇത് അധികാര കേന്ദ്രമായി. കെ.എം. മാണിയുടെ മരണത്തോടെ ഒഴിഞ്ഞു കിടക്കുന്നു.