KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചോറ്റിയില്‍ വാഹനാപകടം പതിവ്

കാഞ്ഞിരപ്പള്ളി: ദേശീയ പാത 183 ലെ ചോറ്റിയില്‍ വാഹനാപകടം തുടര്‍ക്കഥയായി.
വെളിച്ചിയാനി മുതല്‍ ഇടചോറ്റി, ചോറ്റി, അട്ടി വളവ്‌, ചിറ്റടി വരെ വാഹനങ്ങള്‍ക്ക്‌ അമിത വേഗതയാണ്‌. ചോറ്റി ടൗണ്‍, മൈത്രി നഗര്‍, നിര്‍മ്മലാരാം എന്നിവിടങ്ങളിലാണ്‌ വാഹനാപകടങ്ങള്‍ കൂടുതല്‍. ഇവിടെ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുവാന്‍ യാതൊരു നടപടിയുമില്ല.
വാഹനാപകടവും തുടര്‍ മരണവും പതിവായ ഈ ഭാഗത്ത്‌ കാല്‍നടയാത്രക്കാര്‍ക്ക്‌ പാതയോരങ്ങളിലൂടെ നടക്കാനാകാത്ത സ്‌ഥിതിയാണ്‌. പാതയുടെ ഇരുവശത്തേയും കാടുകള്‍ വെട്ടിമാറ്റുവാനും സ്‌പീഡ്‌ ബ്രേക്കര്‍ ഘടിപ്പിക്കുവാനും മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്‌ഥാപിക്കുവാനും ഇവിടെ നിയമ പാലകരെ നിയമിക്കുവാനും അടിയന്തര നടപടി ഉണ്ടാകണം. ചോറ്റി മുസ്ലീം പളളി ജംക്ഷന്‍ അടക്കം തെരുവുവിളക്കുകളു ടെ അഭാവത്തില്‍ ഇരുട്ടിലാണ്‌.

error: Content is protected !!