കാഞ്ഞിരപ്പള്ളി പഴയപള്ളി തിരുനാൾ സമാപന പ്രദക്ഷിണം ഭക്തിസാന്ദ്രമായി
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കത്തീഡ്രലിലും, മേജർ ആർക്കി എപ്പിസ്‌കോപ്പൽ മരിയൻ തീർഥാടനകേന്ദ്രമായ പഴയപള്ളിയിലും ( അക്കരപ്പള്ളി) നടന്ന പരിശുദ്ധ കന്യകാമറിയത്തിന്റെയും, വിശുദ്ധ ഡൊമിനിക്കിന്റെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ സമാപിച്ചു. കോവിഡ് നിയന്ത്രണങ്ങൾ മൂലം, ചരിത്രപ്രസിദ്ധമായ പട്ടണപ്രദക്ഷിണം ഇത്തവണ ഒഴിവാക്കിയിരുന്നു. എങ്കിലും,
തിരുനാളിന്റെ സമാപന പ്രദക്ഷിണത്തിൽ നിരവധി വിശ്വാസികൾ ഭക്തിപൂർവം പങ്കെടുത്ത് അനുഗ്രഹങ്ങൾ നേടി. ഭക്തിസാന്ദ്രമായി നടന്ന തിരുനാൾ സമാപന പ്രദക്ഷിണത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇവിടെ കാണുക :