അമൽജ്യോതിക്ക് പുതിയ സാരഥ്യം; ഡോ. ലില്ലിക്കുട്ടി ജേക്കബ് – പ്രിൻസിപ്പാൾ, ഡോ. സെഡ്. വി. ളാകപ്പറമ്പിൽ – ഡയറക്ടർ
കാഞ്ഞിരപ്പളളി : അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജ് ഡയറക്ടറായി ഡോ. സെഡ്. വി. ളാകപ്പറമ്പിലും, പ്രിൻസിപ്പാളായി ഡോ. ലില്ലിക്കുട്ടി ജേക്കബും നിയമിതരായി. കഴിഞ്ഞ അഞ്ചുവർഷം അമൽജ്യോതിയിൽ പ്രിൻസിപ്പാളായിരുന്ന ഡോ. സെഡ്. വി. ളാകപ്പറമ്പിൽ സി-ഡാക് സീനിയർ ഡയറക്ടറായും ER & DC ഡയറക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്
കോഴിക്കോട് എൻ.ഐ.റ്റിയിൽ മികച്ച അധ്യാപികയായും ഇലകട്രോണിക്സ് വിഭാഗം മേധാവിയുമായിരുന്ന ഡോ. ലില്ലിക്കുട്ടി ജേക്കബ് 17 പിഎച്ച്.ഡിക്ക് മാർഗനിർദേശം നൽകിയിട്ടുണ്ട്. കോൺഫറൻസ് – ഗവേഷണ പ്രവർത്തനങ്ങളുടെ ഭാഗമായി 25 രാജ്യങ്ങൾ സന്ദർശിച്ചിട്ടുളള ഡോ. ലില്ലിക്കുട്ടി ഒരുഡസനിലേറെ പ്രൊഫഷണൽ അവാർഡുകൾ നേടിയിട്ടണ്ട്. ഭർത്താവ് കോഴികോട് എൻ.ഐ .റ്റി. റിട്ട. പ്രൊഫസർ ഡോ. പോൾ ജോസഫ് തിടനാട് കുന്നേൽ കടുംബാംഗമാണ്.
അനുമോദന സമ്മേളനത്തിൽ കാഞ്ഞിരപ്പളളി രൂപതാധ്യക്ഷനും കോളേജ് രക്ഷാധികാരിയുമായ ബിഷപ്പ് മാർ ജോസ് പുളിക്കൽ അധ്യക്ഷത വഹിച്ചു. കോളേജ് മാനേജിംങ് ട്രസ്റ്റി വെരി. റവ. ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, അമൽജ്യോതി എൻജിനീയറിംഗ് കോളേജ് മാനേജർ ഫാ. ഡോ. മാത്യൂ പായ്ക്കാട്ട്, അക്കാഡമിക് ഡീൻ ഡോ. ജേക്കബ് ഫിലിപ്പ്, പി.ടി.എ പ്രസിഡന്റ് ജോഷി സെബാസ്റ്റ്യൻ, ഡോ. സെഡ്. വി. ളാകപ്പറമ്പിൽ, ഡോ. ലില്ലിക്കുട്ടി ജേക്കബ,് സ്റ്റാഫ് സെക്രട്ടറി ഡോ. എബിൻ മനോജ് എന്നിവർ പ്രസംഗിച്ചു.