മുണ്ടക്കയം പഞ്ചായത്തനെ വെളിയിട വിസർജ്ജ വിമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു

മുണ്ടക്കയം : ശുചീകരണവുമായി ബന്ധപ്പെട്ട് മൂണ്ടക്കയം പഞ്ചായത്തിന് ഒ.ഡി.എഫ്. പ്ളസ് പദവി ലഭിച്ചു. വെളിയിട വിസർജ്ജന വിമുക്ത പ്രഖ്യാപനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രേഖാ ദാസ് അദ്ധ്യക്ഷയായി. വൈസ് പ്രസിഡണ്ട് ദിലീഷ് ദിവാകരൻ, സി.വി. അനിൽകുമാർ , പ്രസന്ന ഷിബു , വിൻസി ഇമ്മാനുവൽ , ബെന്നി ചേറ്റുകുഴി, ഷീലാ ഡോമിനിക്, ടോമി, ഫൈസൽ മോൻ ,ലിസ്സി ജിജി, ഷീബാ ദിവൈൻ, സുലോചന , ഷിജി, സിനിമോൾ , ജാൻസി , ജിനീഷ് എന്നിവർ സംസാരിച്ചു

error: Content is protected !!