കത്തോലിക്കാ സന്യാസിനികളെ അധിക്ഷേപിച്ച ഫോട്ടോ ഷൂട്ടിനെതിരെ കാഞ്ഞിരപ്പള്ളി രൂപത എസ്എംവൈഎം പരാതി നൽകി

കാഞ്ഞിരപ്പള്ളി: കത്തോലിക്കാ സന്യാസിനികളെ പരിഹാസ്യമായി അവതരിപ്പിക്കുന്ന രീതിയിൽ ഫോട്ടോഷൂട്ട് നടത്തിയ ഫോട്ടോഗ്രാഫർ യാമിക്കെതിരെ കാഞ്ഞിരപ്പള്ളി രൂപത എസ്എംവൈഎം. പോലീസിൽ പരാതി നൽകി. കത്തോലിക്കാ സഭ സമർപ്പിതരെ പ്രത്യേകം അനുസ്മരിക്കുന്ന ദിവസമായ ഫെബ്രുവരി 2 ന് കൂടിയ രൂപത എക്സിക്യൂട്ടീവ് യോഗം യാമിയുടെ പ്രസ്തുത പ്രവർത്തിയെ ശക്തമായി അപലപിച്ചു.
സോഷ്യൽ മീഡിയയിലെ പ്രശസ്തിക്കും പണത്തിനും വേണ്ടി കത്തോലിക്കാ വിശ്വാസത്തെയും സമർപ്പിതരെയും അധിക്ഷേപിക്കുന്ന പുത്തൻ രീതികൾക്കെതിരെ ശക്തമായ നിയമ നടപടികളുമായി മുൻപോട്ട് പോകുമെന്ന് പ്രസിഡന്‍റ് ജോപ്പു ഫിലിപ്പ് പറഞ്ഞു. ഡിലൻ കോഴിമല, റിന്‍റു മരിയ സ്കറിയ എന്നിവർ പ്രസംഗിച്ചു.
അഞ്ജന, ദേവിക, എന്നിവരാണ് ആര്‍ട്ടിസ്റ്റുകളെ വച്ച് എറണാകുളം സ്വദേശിയായ യാമി ഇന്‍സ്റ്റാഗ്രാമില്‍ അപ്‌ലോഡ് ചെയ്ത ഫോട്ടോകളാണ് വിവാദമായത് . സഭാവസ്ത്ര മണിഞ്ഞ രണ്ട് കന്യാസ്ത്രീകളുടെ ഊഷ്മളമായ ചില ചിത്രങ്ങളായിരുന്നു അത്. ചിലർ അതിനെ അനുകൂലിച്ചപ്പോൾ, നിരവധിപേർ വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു .