വെബിനാർ നടത്തി
വാഴൂർ: മദ്യത്തിന്റെയും ലഹരിമരുന്നിന്റെയും നിർബാധമായ ലഭ്യതയാണ് കുട്ടികളെ ഇവയുടെ അടിമകളാക്കുന്നതെന്നും ഇവ കുട്ടികളിലെത്തുന്നത് തടയുന്നതിൽ എക്സൈസ് വകുപ്പ് പരാജയമാണെന്നും വാഴൂർ ഏദൻ പബ്ലിക് സ്കൂൾ വിദ്യാർഥികൾ. മദ്യവും മയക്കുമരുന്നും കുട്ടികളും എന്ന വിഷയത്തിൽ നടത്തപ്പെട്ട വെബിനാറിൽ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു വിദ്യാർഥികൾ. വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ നടത്തപ്പെട്ട സെമിനാർ കൗൺസിൽ ഓഫ് സിബിഎസ്ഇ സ്കൂൾ ജില്ലാ ജനറൽ സെക്രട്ടറി ഫാ. ജോസഫ് മുളവന ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ടോം തോമസ്, പ്രിൻസിപ്പൽ മഞ്ജുള മാത്യു, എസ്. സനാ, സൂര്യകിരൺ എന്നിവർ പ്രസംഗിച്ചു. എബിൻ കെ. റോബി, ഡി. സഞ്ജയ്, ജിയാ മരിയ, ഡി. ബിഷോളാ, നസീല നൈസാം, മരിയ ജിംസൺ, ആൽവിൻ അജി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ലിൻസി ആൻ ചാക്കോ മോഡറേറ്ററായിരുന്നു.