KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഗുരുദേവക്ഷേത്രത്തിൽ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ ഉത്സവത്തിന് തുടക്കമായി

കാഞ്ഞിരപ്പള്ളി: ജാതിയുടെ പേരിൽ നീതി നഷ്ടപ്പെട്ട സമുദായമാണ് ഈഴവസമുദായമെന്ന് എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ . എസ്.എൻ .ഡി.പി.യോഗം 55-ാംനമ്പർ ശാഖാ ഗുരുദേവക്ഷേത്രത്തിൽ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ ഉത്സവത്തോടനുബന്ധിച്ച് നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വാമി ഗുരുപ്രകാശം ഭദ്രദീപപ്രകാശനം നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി അധ്യക്ഷത വഹിച്ചു. നടപ്പന്തൽ സമർപ്പണം ആന്റോ ആന്റണി ആ എം.പി. നിർവഹിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി.

ശാഖാ സെക്രട്ടറി ജി.സുനിൽകുമാർ, ഹൈറേഞ്ച് യൂണിയൻ വൈസ്‌ പ്രസിഡന്റ് ലാലിറ്റ് എസ്.തകിടിയേൽ, സെക്രട്ടറി പി.ജീരാജ്, യോഗം ഡയറക്ടർ ബോർഡംഗങ്ങളായ ഡോ. പി.അനിയൻ, ഷാജി ഷാസ്, യൂണിയൻ കൗൺസിലർമാരായ സി.എൻ.മോഹനൻ, എ.കെ.രാജപ്പൻ, എം.എ.ഷിനു, പി.എ.വിശ്വംഭരൻ, കെ.എസ്.രാജേഷ്, ബിബിൻ കെ.മോഹൻ, യൂണിയൻ വനിതാസംഘം സെക്രട്ടറി സിന്ധു മുരളീധരൻ, എം.വി.ശ്രീകാന്ത്, പി.എം.മണി, എം.ആർ.സജി എന്നിവർ പ്രസംഗിച്ചു.

error: Content is protected !!