കെഎൻഎമ്മിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരം: ചീഫ് വിപ്പ് ഡോ.എൻ . ജയരാജ്
കാഞ്ഞിരപ്പള്ളി: മുജാഹിദ് പ്രസ്ഥാനം കേരളത്തിനകത്തും പുറത്തും നിർവഹിക്കുന്ന സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളും ജീവകാരുണ്യ പ്രവർ ത്തനങ്ങളും ഏറെ പ്രശംസനീയമാണെന്ന് ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്. കാഞ്ഞിരപ്പള്ളി ചാരിറ്റബിൾ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ മൂന്നാമത് നിർമിക്കുന്ന “കൈകോർക്കാം വീടൊരുക്കാം ” പുനരധിവാസ ഭവനപദ്ധതിയുടെ ശിലാസ്ഥാപനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഡോ. എൻ. ജയരാജ്.
പിച്ചകപ്പള്ളിമേട് പുനരധിവാസ ഭവനപദ്ധതിക്കായി കാഞ്ഞിരപ്പള്ളി സലഫി മസ്ജിദിന്റെ ആഭിമുഖ്യത്തിൽ കെഎൻഎം, ഐഎസ്എം നിർമിച്ചു നൽകുന്ന ഭവനത്തിന്റെ ശിലാസ്ഥാപനം കെഎൻഎം സംസ്ഥാന സെക്രട്ടറി എം. സ്വലാഹുദീൻ മദനി നിർവഹിച്ചു. കെസിഒ ചെയർമാൻ സുനിൽ തേനംമാക്കൽ അധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ . തങ്കപ്പൻ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെസി ഷാജൻ, ബ്ലോക്ക് പഞ്ചയാത്ത് മെംബർ ഷക്കീല നസീർ , മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായിൽ , നാസർ മുണ്ടക്കയം, തോമസ് കുന്നപ്പള്ളി, പി.എച്ച്. ജാഫർ തുടങ്ങിയവർ പ്രസംഗിച്ചു.