കാഞ്ഞിരപ്പള്ളി പഴയപള്ളിയില്‍ തിരുനാളിന് മുന്നൊരുക്കങ്ങൾ തുടങ്ങി
കാഞ്ഞിരപ്പള്ളി : സീറോ മലബാർ മേജർ എപ്പിസ്കോപ്പൽ തീർത്ഥാടനകേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ എട്ടുനോമ്പാചരണവും പരി. കന്യാമറിയത്തിന്റെ പിറവിത്തിരുന്നാളും 2022 ഓഗസ്റ്റ് 31-ാം തീയതി മുതല്‍ സെപ്തംബർ 8-ാം തീയതി വരെ ആഘോഷിക്കുകയാണ്.
31-ാം തീയതി വൈകുന്നേരം 4 മണിക്ക് കൊടിയേറ്റ്, തുടര്‍ന്ന് 1-ാം തീയതിമുതല്‍ രാവിലെ 5, 6.30, 8, 10, 12, ഉച്ചകഴിഞ്ഞ് 2.15,4.30,7 മണിവരെ പരിശുദ്ധകുര്‍ബാന ക്രമീകരിച്ചിട്ടുണ്ട്. എല്ലാ ദിവസവും വൈകുന്നേരം 6.15 ന് ജപമാല പ്രദക്ഷിണം ഉണ്ടായിരിക്കുന്നതാണ്.
തിരുനാളിന് അക്കരപ്പള്ളിയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തിരുനാള്‍ദിവസങ്ങളില്‍ കഴുന്ന്, സമര്‍പ്പണം എന്നീ നേര്‍ച്ചകള്‍ നടത്തുന്നതിനും നേര്‍ച്ചക്കഞ്ഞി ലഭിക്കുന്നതിനുമുള്ള സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. തിരുനാള്‍ദിവസങ്ങളില്‍ ഭക്തജനങ്ങള്‍ക്ക് തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിന് ഇരുപതിനായിരം പേര്‍ക്ക് ഇരിക്കാവുന്ന പന്തല്‍ സൗകര്യവും, വാഹനപാര്‍ക്കിങ്ങിനുള്ള വിപുലമായ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഈ വര്‍ഷവും തിരുനാള്‍ ഏറ്റു നടത്തുന്നത് മാതാക്കളുടെ നേതൃത്വത്തിലാണ്. തിരുനാള്‍ പ്രസുദേന്തിമാരാകാന്‍ താത്പര്യമുള്ള മാതാക്കള്‍ക്ക് പള്ളി ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. കേരളത്തിനു പുറത്തുള്ളവര്‍ക്ക് നേര്‍ച്ചകാഴ്ചകള്‍ക്കുള്ള തുക ഓണ്‍ലൈനായി ബാങ്ക് അക്കൗണ്ടില്‍ അടയ്ക്കാവുന്നതാണ്. (Federal bank Kanjirappally. A/C No. 10310100274522, IFSC-FDRL0001031 Account Holder St. Dominics Cathedral.)
തിരുനാളിന്‍റെ വിജയത്തിന് കത്തീദ്രല്‍ വികാരി ആര്‍ച്ച് പ്രീസ്റ്റ് റവ. ഫാ. വര്‍ഗീസ് പരിന്തിരിക്കലിന്‍റെയും, കൈക്കാരന്മാരുടെയും, പാരീഷ്കൗണ്‍സിലിന്‍റെയും നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തിച്ചു വരുന്നു.