ബൈക്കും ബസും ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ
എരുമേലി : ബൈക്കും ബസും ഇടിച്ചുണ്ടായ അപകടത്തിൽ എരുമേലി സ്വദേശികളായ രണ്ടുപേർ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ . ശനിയാഴ്ച ഉച്ചയോടെ എരുമേലി – മുണ്ടക്കയം റോഡിൽ ചരള ആനക്കല്ല് ഭാഗത്ത് വെച്ചുണ്ടായ അപകടത്തിലാണ് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് പരിക്കേറ്റത്. ബൈക്കിൽ സഞ്ചരിച്ച ഇരുമ്പൂന്നിക്കര സ്വദേശി പുതുപ്പറമ്പിൽ പ്രദീഷ് (38), സുഹൃത്ത് ഇടമല സുമേഷ് (40) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
ബസിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ സ്വകാര്യ ബസിന്റെ ടയറിന്റെ അടിയിൽ കുടുങ്ങി ബൈക്കിന്റെ മുൻ ചക്രം തകർന്ന് അടർന്നു മാറി. ഗുരുതര പരിക്കേറ്റ പ്രതീഷിനെ. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സാരമായി പരിക്കേറ്റ സുമേഷിനെ( ആദ്യം എരുമേലി സർക്കാർ ആശുപ്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.