പാറത്തോട് സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി രാജിവച്ചു

പാറത്തോട് സർവ്വീസ് സഹകരണ ബാങ്കിൽ കെ.ജെ. തോമസ് കട്ടയ്ക്കൽ പ്രസിഡന്റായ എൽ.ഡി.എഫ്. ഭരണസമിതിയാണ് ഭരിച്ചിരുന്നത് ഭരണമുന്നണിയിൽ കേരളാ കോൺഗ്രസ് (എം) അംഗം ജോണിക്കുട്ടി മഠത്തിനകം രാജിവച്ച സാഹചര്യത്തിൽ ഇപ്പോൾ ഭരണമുന്നണിയിൽ നാലും പ്രതിപക്ഷത്ത് അഞ്ചുമായി ഭരണ നിർവ്വഹണം നടത്തുവാൻ വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ രാഷ്ട്രീയ ധാർമ്മികത പാലിച്ചുകൊണ്ട് എൽ.ഡി.എഫ് അംഗങ്ങൾ രാജി വച്ചിരിക്കുകയാണ് എന്ന് ബാങ്ക് പ്രസിഡന്റ് കെ.ജെ. തോമസ് കട്ടയ്ക്കൽ അറിയിച്ചു.

അഞ്ചു വർഷക്കാലത്തേയ്ക്ക് ബാങ്കിന്റെ പുരോഗതിക്കുവേണ്ടി സഹകാരികൾ തിരഞ്ഞടുത്ത ഭരണസമിതി, ഒരു ധനകാര്യ സ്ഥാപനത്തിന്റെ ഭരണകാര്യത്തിൽ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ മുന്നോട്ടു പോകുന്ന സാഹചര്യത്തിൽ ഭരണകാര്യങ്ങൾക്ക് വിഘാതം നിൽക്കുന്ന രീതിയിൽ ഒരു ബാങ്ക് ഡയറക്ടർ ബോർഡ് അംഗം പ്രവർത്തിക്കാൻ തുടങ്ങിയപ്പോഴാണ് ബാങ്കിൽ ഭരണപ്രതിസന്ധി ഉടലെടുത്തത്. ബാങ്കിലെ രണ്ട് വനിത ജീവനക്കാർക്കെതിരെ ഉണ്ടായ മോശം പ്രവർത്തിയുടെ ഫലമായി സ്ത്രീത്വത്തെ അപമാനി ക്കുന്ന തരത്തിലുളള കേസിൽ പ്രതിയായ ഡയറക്ടർ ബോർഡ് അംഗം ഒളിവിൽ പോവുകയും ഉപാധികളോടെ ജാമ്യം ലഭിച്ചതിനുശേഷം ബാങ്കിലെത്തി നിരന്തരം പ്രതികാരബുദ്ധിയോടെ സഹകാരികളാരും ജനങ്ങളെയും ജെറിലിടിച്ച് ബാങ്കിനെ നയിച്ചിരുന്ന ഭീതിയി മാധ്യങ്ങളിൽ കൂടി വ്യാജസന്ദേശം നല്കി സഹകാരികളെയും നിക്ഷേപകരെയും അങ്കലാപ്പി ലാക്കി ബാങ്കിന്റെ ദൈനംദിന പ്രവർത്തനങ്ങളിലും ധനസ്ഥതിക്കും ഭംഗം വരുത്തുന്ന പ്രവർത്തനങ്ങളാണ് ടി ഡയറക്ടർ ബോർഡ് അംഗം നടത്തിയത് എന്നും തോമസ് കട്ടയ്ക്കൽ ആരോപിച്ചു.

ടി കാലയളവിൽ ബാങ്കിലെ ചില ജീവനക്കാർ നടത്തിയ ക്രമക്കേടുകൾ ഭരണസമിതി കണ്ടെത്തുകയും ഡിഷാർട്ടമെന്റുമായും വിദഗ്ദ്ധരുമായും ആലോചിച്ച് ജീവനക്കാർക്കെതിരെ അന്വേഷണ നടപടി സ്വീകരിക്കവെ അംഗബലം കൂടുതലായവരെന്ന നിലയിൽ യു.ഡി.എഫ്. അംഗങ്ങളായ അഞ്ച് പേർ ക്രമക്കേട് നടത്തിയവരെ നിരുപാധികം ജോലിക്ക് തിരികെ പ്രവേശിപ്പിക്കണമെന്ന് ബോർഡ് യോഗങ്ങളിൽ നിരന്തരം ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് സഹകാരികളുടെയും ബാങ്കിന്റെയും നന്മയെ മാത്രം ഉദ്ദേശിച്ച് എൽ.ഡി.എഫ് അംഗങ്ങളായ ബാങ്ക് പ്രസിഡന്റ് കെ. ജെ. തോമസ് കട്ടയ്ക്കൽ, അഡ്വ. എൻ.ജെ. കുര്യാക്കോസ്, പ്രിൻസ് ജോസഫ് തുടങ്ങിയവർ രാജി വച്ചത് എന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ 41 കോടി രൂപ നിക്ഷേപവും 34 കോടി രൂപ വായ്പയുമായി സുശക്തമായ സാമ്പത്തിക അടിത്തറയുള്ള ധനകാര്യസ്ഥാപനമാണ് പാറത്തോട് സർവ്വീസ് സഹകരണ ബാങ്ക്, സോഷ്യൽ മീഡിയയ്ക്ക് വ്യാജ സന്ദേശങ്ങൾ നൽകുന്നവരെ സഹകാരികളും നിക്ഷേപകരും പൊതുജനങ്ങളും തിരിച്ചറിയണമെന്നും കാഞ്ഞിരപളളി താലൂക്കിലെ ശക്തമായ ബാങ്കായി തുടർന്നും നിലനിർത്തുവാൻ ഇടത്പക്ഷ സഹക രണ മുന്നണി സഹകാരികളുടെയും നിക്ഷേപകരുടെയും ജനങ്ങളുടെയും ഒപ്പമുണ്ടാകുമെന്ന് കെ.ജെ തോമസ് കട്ടയ്ക്കൽ, അഡ്വ. എൻ.ജെ. കുര്യാക്കോസ്, കെ. പി. സുജലൻ, പ്രിൻസ് ജോസഫ് വെട്ടത്ത് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

error: Content is protected !!