തൊഴിലുറപ്പ് തൊഴിലാളികൾ ബിഎസ്എൻഎൽ ഓഫീസ് മാർച്ച് നടത്തി
മുണ്ടക്കയം : തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിക്ഷേധിച്ച് എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ (സിഐടിയു) മുണ്ടക്കയം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മുണ്ടക്കയം ബി എസ് എൻ എൽ ഓഫിസിലേക്ക് മാർച്ച് നടത്തി. പ്രതിക്ഷേധയോഗം സി ഐ ടി യു കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി പി എസ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ ശ്രീദേവി, സെക്രട്ടറി ജെയിംസ് ജോസഫ് , സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാകമ്മറ്റിയംഗം സി വി അനിൽ കുമാർ ,മുണ്ടക്കയം ലോക്കൽ സെക്രട്ടറി എം ജി രാജു , ഷുക്കൂർ എസ് ഇബ്രാഹിം ,മെമ്പർമാരായ ഷിജി ഷാജി , റേയ്ച്ചൽ എന്നിവർ സംസാരിച്ചു