നൂറ്റിയൊന്ന് മണിക്കൂർ അഖണ്ഡജപമാല
മുണ്ടക്കയം: മുണ്ടക്കയം സെൻറ് മേരീസ് ലാറ്റിൻ പള്ളിയിൽ പരിശുദ്ധ മറിയത്തിന്റെ തിരുനാളിനോടനുബന്ധിച്ച് കേരള കത്തോലിക്കാ കരിസ്മാറ്റിക്ക് സമിതി മുണ്ടക്കയം സബ് സോണിന്റെ നേതൃത്തിൽ ഒൻപത് മുതൽ 13-ന് വരെ തുടർച്ചയായ 101 മണിക്കൂർ അഖണ്ഡ ജപമാല ഉണ്ടായിരിക്കും. ഈ ദിവസങ്ങളിൽ പതിവുള്ള സമയത്തിനു പുറമേ ഉച്ചയ്ക്ക് 12-ന് ദിവ്യബലി ഉണ്ടായിരിക്കും. ഒന്പതിന് ഫാ. ജസ്റ്റിൻ കാരാംകുന്നേൽ, 10-ന് വചനപ്രഘോഷണത്തെ തുടർന്ന് ഫാ.റോബർട്ട് ചവറനാനിക്കൽ, 11-ന് ഫാ. കുര്യാക്കോസ് വടക്കേടത്ത് (ഡയറക്ടർ കേരള കത്തോലിക്ക കരിസ്മാറ്റിക്ക് സമിതി കാഞ്ഞിരപ്പള്ളി സോൺ), 12-ന് വികാരി ഫാ. ടോം ജോസ്, 13-ന് റവ. മോൺ സെബാസ്റ്റ്യൻ പൂവത്തുങ്കൽ (ഡയറക്ടർ സെന്റ് ആന്റണീസ് നാഗമ്പടം) എന്നിവർ ദിവ്യബലി അർപ്പിക്കും. വിവരങ്ങൾക്ക് 9447825070.