കൂട്ടിക്കൽ പഞ്ചായത്ത് ക്യാമ്പിൽ ഇനി 95 പേർ
കൂട്ടിക്കൽ: പ്രളയക്കെടുതിയുടെ സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി പഞ്ചായത്തിൽ പ്രവർത്തിച്ചിരുന്ന മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ ഒരെണ്ണം കൂടി നിർത്തലാക്കി. നിലവിൽ പ്രവർത്തിക്കുന്നത് ഒന്നുമാത്രം. ഞായറാഴ്ച കെ.എം.ജെ. പബ്ലിക് സ്കൂളിലെ ക്യാമ്പ് നിർത്തലാക്കിയിരുന്നു. കാവാലി പാരിഷ് ഹാളിൽ പ്രവർത്തിച്ചിരുന്ന താത്കാലിക ക്യാമ്പാണ് തിങ്കളാഴ്ച പിരിച്ചുവിട്ടത്. ഇവിടെയുണ്ടായിരുന്ന 40 പേരും സ്വന്തം വീടുകളിലേക്ക് മടങ്ങി. ഇതോടെ പഞ്ചായത്തിൽ മൂന്നു സ്ഥലങ്ങളിലായി പ്രവർത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ രണ്ടെണ്ണം പ്രവർത്തനം നിർത്തി. നിലവിൽ ഏന്തയാർ ജെ.ജെ. മർഫി സ്കൂളിലെ 95 പേർ മാത്രമാണ് ഇപ്പോൾ ക്യാമ്പിൽ കഴിയുന്നത്.