വൈദ്യുതി മേഖല സ്വകാര്യമേഖലയ്ക്ക് തീറെഴുതുന്ന കേന്ദ്ര സർക്കാർ നടപടി പിൻവലിക്കണമെന്ന് സിഐടിയു
കാഞ്ഞിരപ്പള്ളി: വൈദ്യുതി മേഖല സ്വകാര്യമേഖലയ്ക്ക് തീറെഴുതുന്ന കേന്ദ്ര സർക്കാർ നടപടി പിൻവലിക്കണമെന്ന് സി ഐ ടി യു കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു
ടി പി തൊമ്മി നഗറിൽ (കെഎംഎ ഓഡിറ്റോറിയം) ചേർന്ന സമ്മേളനം സിഐടിയു ജില്ലാ പ്രസിഡന്റ് അഡ്വ.റെജി സഖറിയാ ഉദ്‌ഘാടനം ചെയ്തു. പി കെ നസീർ അധ്യക്ഷനായി. പി എസ് സുരേന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.കെ എൻ ദാമോദരൻ രക്തസാക്ഷി പ്രമേയവും കെ എസ് ഷാനവാസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. വി എൻ രാജേഷ് സ്വാഗതം പറഞ്ഞു.
വി പി ഇബ്രാഹീം, വി പി ഇസ്മായിൽ, ജോയി ജോർജ്, കെ രാജേഷ്, ഷമീം അഹമ്മദ്, ഡി സേതുലക്ഷ്മി ,അഡ്വ: എം എ റിബിൻ ഷാ എന്നിവർ സംസാരിച്ചു. പി എസ് സുരേന്ദ്രൻ (പ്രസിഡണ്ട്) പി കെ ബാലൻ, കെ എസ് ഷാനവാസ്, കെ സി ജോർജുകുട്ടി, എം എസ് മണിയൻ , സിജു സോമൻ , കെ എം അഷറഫ് (വൈസ് പ്രസിഡണ്ടുമാർ) ,പി കെ നസീർ (സെക്രട്ടറി), എം ജി രാജു, രാജൻ കണ്ണമ്മല, ടി ആർ രവിചന്ദ്രർ ,കെ എൻ ദാമോദരൻ , കെ സി സോണി (ജോയിന്റ് സെക്രട്ടറിമാർ), വി എൻ രാജേഷ് (ട്രഷറർ) എന്നിവരെ ഭാരവാഹികളായി ഏരിയാ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.